"> മലബാര്‍ കിണ്ണത്തപ്പം | Malayali Kitchen
HomeRecipes മലബാര്‍ കിണ്ണത്തപ്പം

മലബാര്‍ കിണ്ണത്തപ്പം

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള വസ്തുക്കള്‍

അരിപ്പൊടി: ഒന്നരക്കപ്പ്
ശര്‍ക്കര : 500ഗ്രാം
തേങ്ങാപ്പാല്‍ : ഒന്നരക്കപ്പ്
വെള്ളം എട്ട് : കപ്പ്
നെയ്യ് : അരക്കപ്പ്
കടലപ്പരിപ്പ് : കാല്‍ കപ്പ്
ഏലക്കായ : 3 എണ്ണം നുറുക്കിയത്

തയ്യാറാക്കുന്ന വിധം

കാല്‍ കപ്പ് വെള്ളത്തില്‍ ശര്‍ക്കര പൂര്‍ണ്ണമായും ഉരുക്കിയെടുക്കുക. കടലപ്പരിപ്പ് അല്‍പ്പം മൃദുവാവുന്ന വരെ വേവിച്ച് മാറ്റി വെക്കുക. അരിപ്പൊടി, ഉരുക്കിയ ശര്‍ക്കര, വെള്ളം എന്നിവ ഒരു കപ്പ് തേങ്ങാപ്പാലിനോട് ചേര്‍ത്ത് കുഴമ്പ് പരുവമാക്കുക. ഈ മിശ്രിതം ഒരു ഉരുളിയിലൊഴിച്ച് അടുപ്പിന് മുകളില്‍ വെക്കുക. ഇളക്കിക്കൊണ്ടേ ഇരിക്കുക. മുക്കാല്‍ മണിക്കൂറിന് ശേഷം ബാക്കിയുള്ള തേങ്ങാപ്പാലും ചേര്‍ക്കുക. ഇളക്കുന്നത് തുടരുക. അഞ്ച് മിനിറ്റ് ഇടവേള വെച്ച് ഓരോ ടീ സ്പൂണ്‍ നെയ്യ് ചേര്‍ത്തു കൊണ്ടിരിക്കുക. ഇതിലേക്ക് കടലപ്പരിപ്പും ചേര്‍ക്കുക. ഒന്നര-രണ്ട് മണിക്കൂറിനുള്ളില്‍ ഇത് ഒരു വിധം കുറുകി വരും. ഇതിലേക്ക് നുറുക്കിയ ഏലക്ക കൂടി ചേര്‍ത്ത് ഒരു 20 മിനിറ്റ് കൂടി ഇളക്കുക. ഉള്ളില്‍ എണ്ണ തേച്ച ഒരു കിണ്ണത്തില്‍ ഈ കൊഴുത്ത കട്ടിയുള്ള മിശ്രിതം ഒഴിച്ച് വെക്കുക. തണുക്കുമ്പോള്‍ മുറിച്ച് എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *