22 November, 2020
വണ്ണം കുറയ്ക്കാൻ പറ്റിയൊരു ഹെൽത്തി സാലഡ്

വേണ്ട ചേരുവകൾ…
വെള്ളരി 1 എണ്ണം
കാരറ്റ് 1 കപ്പ്
പുതിന ഇലകള്‍ ഒരു പിടി
തക്കാളി ഒരു കപ്പ്
കുരുമുളക് ആവശ്യത്തിന്
തെെര് 1 കപ്പ്
സവാള ഒരു കപ്പ്
പച്ചമുളക് 2 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം പച്ചക്കറികളെല്ലാം ഉപ്പ് ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ നന്നായി കഴുകുക. ഇതിനുശേഷം തണുത്ത വെള്ളത്തില്‍ ഒന്ന് കഴുകിയെടുക്കുക. ഇനി ഇവയെല്ലാം അരിഞ്ഞ് മാറ്റിവയ്ക്കുക.
ഇനി ഒരു ബൗള്‍ എടുത്ത് അതിലേക്ക് തെെര് ചേര്‍ത്ത് മൃദുവായ പേസ്റ്റ് രൂപത്തിലാവുന്നതു വരെ നന്നായി അടിച്ചെടുക്കുക.
ഇനി ഇതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികള്‍ ചേര്‍ത്ത് അതിന് മുകളില്‍ ഉപ്പും കുരുമുളകും ആവശ്യത്തിന് വിതറുക. ഇനി ഇതിനുമുകളില്‍ പുതിന ഇലകള്‍, പച്ചമുളക് അരിഞ്ഞത് എന്നിവ വിതറുക. ശേഷം ചപ്പാത്തിക്കൊപ്പമോ ചോറിനൊപ്പമോ അല്ലാതെയോ കഴിക്കാം…