"> കുട്ടികളുടെ പ്രിയപ്പെട്ട കപ്പ് കേക്ക് | Malayali Kitchen
HomeRecipes കുട്ടികളുടെ പ്രിയപ്പെട്ട കപ്പ് കേക്ക്

കുട്ടികളുടെ പ്രിയപ്പെട്ട കപ്പ് കേക്ക്

Posted in : Recipes on by : Annie S R

ചേരുവകൾ

മൈദ -1 1/2 കപ്പ്
പഞ്ചസാര പൊടിച്ചത്- 1കപ്പ്
ബേക്കിംഗ് സോഡ – 1ടീസ്പ്പൂൺ
ഉപ്പ് -1/2 ടീസ്പ്പൂൺ
പഴുത്ത പഴം – 3(റോബസ്റ്റ)
മുട്ട -1
എണ്ണ -1/3 കപ്പ്
വാനില എസൻസ്സ് – 1ടീസ്പ്പൂൺ
മഫിൻ കപ്പിൽ പുരട്ടാൻ എണ്ണ, മൈദ, ലൈനർ- ആവശ്യത്തിന്.

തയാറാക്കുന്ന വിധം
ഒരു ബൗളിൽ മൈദ, പഞ്ചസാര, ബേക്കിംഗ് സോഡ, ഉപ്പ് ഇവ നന്നായി യോജിപ്പിക്കുക.
അതിനു ശേഷം പഴം നന്നായി ഉടച്ചെടുക്കുക.
അതിലേക്ക് മുട്ട എണ്ണ, വാനില എസ്സൻസ് എന്നിവ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് യോജിപ്പിച്ച് വച്ച പൊടികൾ കുറേശ്ശേ ചേർത്ത് നന്നായി ഇളക്കി ചേർക്കുക.
ബേക്ക് ചെയ്യാൻ – കപ്പ് കേക്ക് ട്രേയിൽ ലൈനർ വച്ച് മുക്കൽ അളവിൽ നിറച്ച് 175*C ൽ 25-30 മിനിറ്റ് ബേക്ക് ചെയ്യുക.
സ്റ്റവ് ടോപ്ൽ- ഒരു അപ്പചട്ടിയിൽ കുറച് എണ്ണ തേച്ച് അൽപം മൈദയും ഇട്ട് ഓരോ കുഴിയിലും മാവ് മുക്കാൽ നിറച്ച് അതിനെ 2 മിനിറ്റ് ചൂടാക്കിയ മറ്റൊരു പാത്രത്തിൽ വെച്ച് അടച്ചു വച്ച് 30 മിനിറ്റ് ചെറുതീയിൽ വേവിക്കുക. സ്വാദിഷ്ടമായ ബനാന കപ്പ് കേക്ക്/ മഫിൻ റെഡി.

Leave a Reply

Your email address will not be published. Required fields are marked *