"> കൊറിക്കാൻ കാരമൽ പോപ്കോൺ | Malayali Kitchen
HomeRecipes കൊറിക്കാൻ കാരമൽ പോപ്കോൺ

കൊറിക്കാൻ കാരമൽ പോപ്കോൺ

Posted in : Recipes on by : Annie S R

ചേരുവകൾ
കോണ്‍ – 1/2 കപ്പ്
വൈറ്റ് ഷുഗർ – 1/4 കപ്പ്
ബ്രൗൺ ഷുഗർ – 1/4 കപ്പ്
ബട്ടർ – 2 ടേബിള്‍സ്പൂൺ
കണ്ടൻസ്ഡ് മിൽക്ക് – 1/4 കപ്പ്
ബേക്കിങ് സോഡ – 1/4 ടേബിള്‍സ്പൂൺ
വാനില എസൻസ് -1 ടേബിള്‍സ്പൂൺ
തയാറാക്കുന്ന വിധം

1. ഒരു പാനിൽ 1 ടേബിള്‍സ്പൂൺ ബട്ടർ ഉരുക്കിയെടുക്കുക

2. ഇതിലേക്ക് 1/2 കപ്പ് കോൺ ചേര്‍ത്ത് ഇളക്കുക .

3. ഇതു ഹൈ ഫ്ലെമിൽ മൂടി വച്ച് കോൺ പൊട്ടി തുടങ്ങുമ്പോള്‍ ഫ്ലെയിം കുറച്ചു വയ്ക്കുക . എല്ലാ കോണും പൊട്ടിത്തീരുന്നതു വരെ മൂടി വയ്ക്കുക. എല്ലാ കോണും പൊട്ടിത്തീരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് പോപ്കോണ്‍ ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക .

പോപ്കോണിന് ആവശ്യമായ കാരമൽ

1. ഒരു പാനിലേക്ക് 1 ടേബിള്‍സ്പൂൺ ബട്ടർ , 1/4 കപ്പ് വൈറ്റ് ഷുഗർ, 1/4 കപ്പ് ബ്രൗൺ ഷുഗർ ചേർത്ത് അലിയുന്നതു വരെ ഇളക്കുക.

2. നന്നായി ഉരുകി വരുമ്പോൾ ഇതിലേക്ക് 1/4 ടേബിള്‍സ്പൂൺ ബേക്കിംഗ് സോഡയും വാനില എസൻസും ചേർത്ത് ചെറിയ ഫ്ലേമിൽ ഇളക്കിക്കൊണ്ട് ഇരിക്കുക.

3. ചെറിയ കുമിള വന്നു തുടങ്ങുമ്പോൾ 1/4 കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം.

4. ഇത് ഒരു ക്രീം പരുവമാകുമ്പോൾ ഫ്ലെയിം ഓഫ് ചെയ്ത് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന പോപ്കോൺ ഇതിൽ ചേർത്ത് ഇളക്കിയെടുക്കുക.

5. കാരമൽ കവർ ആയ ഈ പോപ്കോൺ 100 ° യിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ഓവനിൽ 10 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. രുചികരമായ കാരമൽ പോപ്കോൺ റെഡി .

Leave a Reply

Your email address will not be published. Required fields are marked *