"> ഇൻസ്റ്റന്റ് റവ ഉപ്പുമാവ് | Malayali Kitchen
HomeRecipes ഇൻസ്റ്റന്റ് റവ ഉപ്പുമാവ്

ഇൻസ്റ്റന്റ് റവ ഉപ്പുമാവ്

Posted in : Recipes on by : Annie S R

ചേരുവകൾ
നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
കടുക്, കടലപ്പരിപ്പ്, ഉഴുന്ന് പരിപ്പ്, അണ്ടിപ്പരിപ്പ് – 1 ടേബിൾ സ്പൂൺ വീതം
ഇഞ്ചി (അരിഞ്ഞത് ) – 1 ടീ സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
റവ – 350 ഗ്രാം
ഉപ്പ് – 1 ടീ സ്പൂൺ
തയാറാക്കുന്ന വിധം

ചട്ടി ചൂടാക്കി നെയ്യ് തിളപ്പിച്ച്‌ അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ശേഷം കടല, ഉഴുന്ന് പരിപ്പുകളും ഇഞ്ചിയും പച്ച മുളകും ഇട്ട് വഴറ്റുക. ഇതിലേക്ക് അണ്ടിപരിപ്പ് ചേർത്ത് ബ്രൗൺ നിറമാകുംവരെ വറുക്കുക. കറിവേപ്പിലകൂടി ചേർക്കുക. പാകമായ ഈ ചേരുവയിലേക്ക് റവ ചേർത്തിളക്കി ഇളം ബ്രൗൺ നിറം ആകും വരെ ചെറു തീയിൽ വറുക്കുക. ഉപ്പും ചേർത്ത് വാങ്ങി വയ്ക്കുക. വായു കടക്കാത്ത സ്ഫടിക പാത്രത്തിൽ 6 മാസം വരെ ഇത് കേടാകില്ല.

ആവശ്യമുള്ള നേരത്ത് ഈ റവക്കൂട്ട് ഉപയോഗിക്കാം. 1 കപ്പ് റവക്കൂട്ടിൽ 1 1/2 കപ്പ് തിളപ്പിച്ച വെള്ളം ചേർത്ത് 8 മിനിറ്റ് വേവാൻ അടച്ചു വയ്ക്കുക. 10 മിനിറ്റിനു ശേഷം ഈ പ്രാതൽ സ്വാദോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *