22 November, 2020
മസാല ഓംലെറ്റ്

ചേരുവകള്‍
സവോള- അരക്കഷ്ണം
തക്കാളി- 1
പച്ചമുളക്- 2
ഒലീവ് ഓയില്‍- 3 ടേബിള്‍ സ്പൂണ്‍
മുട്ട- 3
ഉപ്പും കുരുമുളകും- ആവശ്യത്തിന്
വെണ്ണ- 2 ടേബിള്‍സ്പൂണ്‍
മല്ലിയില- ഒരുതണ്ട്
സ്പ്രിങ് ഒനിയന്‍ കഷ്ണങ്ങളാക്കിയത്
ചീസ് ഗ്രേറ്റ് ചെയ്തത്- ഒരു കൈയില്‍ കൊള്ളുന്നത്ര
ബര്‍ഗര്‍ ബണ്‍
തയ്യാറാക്കുന്ന വിധം
പാന്‍ ചൂടാക്കി ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇതിലേക്ക് സവോള, തക്കാളി, പച്ചമുളക് എന്നിവ ചേര്‍ക്കുക. പച്ചക്കറി നന്നായി വഴറ്റുക. ഒരു പാത്രത്തില്‍ മൂന്ന് മുട്ടയും പൊട്ടിച്ച് ഒഴിച്ചതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക. ഇതിലേക്ക് വേവിച്ചു വച്ച മിശ്രിതം ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി പാന്‍ ചൂടാക്കി വെണ്ണ ചേര്‍ത്ത് മിശ്രിതം പാനിലേക്ക് ഒഴിക്കുക. മുകളില്‍ മല്ലിയില പൊടിച്ചതും സ്പ്രിങ് ഒനിയനും ഗ്രേറ്റ് ചെയ്ത ചീസും ചേര്‍ത്ത് ഫ്രൈ ചെയ്യുക. ടോസ്റ്റ് ചെയ്ത ബണ്ണിനൊപ്പം കഴിക്കാം.