23 November, 2020
ഹൈദരാബാദി മുര്‍ഗ് ബിരിയാണി

ചേരുവകള്‍
എണ്ണ – ആവശ്യത്തിന്
സവാള – 300 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
മാരിനേറ്റ് ചെയ്യാന്‍
ചിക്കന്‍ – ഒരു കിലോ
തൈര് – 250 ഗ്രാം
മല്ലിയില – 100 ഗ്രാം
പുതിനയില – 100 ഗ്രാം
പച്ചമുളക് – 50 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 100 ഗ്രാം
മഞ്ഞള്‍പൊടി – 40 ഗ്രാം
മുളകുപൊടി – 60 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
ഏലക്കായ പൊടിച്ചത്, പെരുഞ്ചീരകം – 25 ഗ്രാം
പെരുഞ്ചീരകം – 25 ഗ്രാം
നെയ്യ് – 200 മില്ലി
റിഫൈന്‍ഡ് ഓയില്‍ – 150 മില്ലി
അരി വേവിക്കാന്‍
ബസ്മതി അരി – 600 ഗ്രാം
കുങ്കുമപ്പൂവ് – ഒരു നുള്ള്
റോസ് വാട്ടര്‍ – 50 മില്ലി
കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ജാതിക്ക
സീല്‍ ചെയ്യാന്‍
മാവ് ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഫ്രൈ ചെയ്ത സവാള, തൈര്, നുറുക്കിയ മല്ലിയില, പുതിനയില, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് നുറുക്കിയത്, നെയ്യ്, ഏലക്കായ, പെരുഞ്ചീരകം പൊടിച്ചത് എന്നിവ ചിക്കനില്‍ പുരട്ടി മൂന്ന് മണിക്കൂര്‍ വെക്കണം. അരി 40 മിനിട്ട് വെള്ളത്തില്‍ കുതിര്‍ക്കുക. വെള്ളം തിളയ്ക്കാന്‍ വെക്കുക. കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ജാതിക്ക എന്നിവ ഒരു മസ്ലിന് തുണിയില്‍ കെട്ടി, വെള്ളത്തിലിടുക. ഉപ്പുമിടണം. ഇനി കുതിര്‍ത്ത അരി ചേര്‍ത്ത് പകുതി വേവാകുമ്പോള്‍ മാറ്റുക. ഒരു വലിയ ചെമ്പില്‍ ആദ്യം കറുവയില നിരത്തുക. അതിനുമുകളില്‍ മാരിനേറ്റ് ചെയ്ത ചിക്കന്‍ നിരത്താം. ശേഷം പകുതി വേവിച്ച ചോറിട്ട്, അല്പം നെയ്യ്, കുങ്കുമപ്പൂവ്, റോസ് വാട്ടര്‍ എന്നിവ തൂവുക. എന്നിട്ട് നന്നായി മുറുക്കി അടയ്ക്കുക. ഇനി മാവ് കുഴച്ച് സീല്‍ ചെയ്ത് 20 മിനിട്ട് ചെറുതീയില്‍ വേവിക്കുക. റായ്ത്തയ്ക്കൊപ്പം കഴിക്കാം.