"> വാഴപ്പിണ്ടി തോരൻ | Malayali Kitchen
HomeRecipes വാഴപ്പിണ്ടി തോരൻ

വാഴപ്പിണ്ടി തോരൻ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

1. പിണ്ടി പൊടിയായി അരിഞ്ഞ് നൂൽ കളഞ്ഞത് – 2 കപ്പ്
2. തേങ്ങാ ചിരകിയത് – 1 മുറി, പച്ചമുളക് – 5, വെളുത്തുള്ളി – 2, മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ
3. വെളിച്ചെണ്ണ – 1 വലിയ സ്പൂൺ
4. കടുക് – 1 ടീ സ്പൂൺ, ഉള്ളി അരിഞ്ഞത് – 4, വറ്റൽ മുളക് – 2, വേപ്പില – 2 ഇതൾ

തയാറാക്കുന്ന വിധം

പിണ്ടി അരിഞ്ഞതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. ഇതിലേക്ക് 2–ാം ചേരുവ ചതച്ചു ചേർത്ത് ഇളക്കി അൽപ സമയം അടച്ചുവച്ച ശേഷം ഇറക്കി വയ്ക്കുക. വെളിച്ചെണ്ണയിൽ 4–ാം ചേരുവ വറുത്തു ചേർക്കുക.വാഴപ്പിണ്ടി തോരൻ റെഡി

Leave a Reply

Your email address will not be published. Required fields are marked *