23 November, 2020
ഒരു സാധാരണ ഉള്ളി ചമ്മന്തി

ചേരുവകൾ
ഉണക്ക മുളക് -10 എണ്ണം
ചെറിയ ഉള്ളി -10 എണ്ണം
പുളി -ഒരു ചെറുനാരങ്ങ വലിപ്പം
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പുളി കുറച്ചു വെള്ളം ഒഴിച്ച് പിഴിഞ്ഞ് എടുക്കണം .മിക്സിയുടെ പൊടിക്കുന്ന ജാറിലേക്കു ഉണക്ക മുളകും ചെറിയ ഉള്ളിയും ചേർത്ത് ഒന്ന് ചതച്ചു എടുക്കണം .ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .വെളിച്ചെണ്ണ ചൂടാകുമ്പോൾ മുളകും ഉള്ളിയും ചതച്ചത് ചേർത്ത് മൂപ്പിച്ചു എടുക്കണം (മീഡിയം ഫ്ളൈമിൽ ആക്കാൻ മറക്കരുത് )മൂപ്പിച്ചെടുത്ത കൂട്ടിലേക്ക് പുളി വെള്ളം ചേർത്ത് ഒന്ന് മിക്സ് ചെയ്തു ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് കൂടി മിക്സ് ചെയ്യുക. പുളി വെള്ളം ഒന്ന് വറ്റിയാൽ നമ്മുടെ ടേസ്റ്റി ചമ്മന്തി റെഡി.