23 November, 2020
അച്ചിങ്ങയും ചെമ്മീനും കൊണ്ടൊരു മെഴുക്കുപുരട്ടി

ആവശ്യമുള്ള സാധനങ്ങൾ
അച്ചിങ്ങ അരക്കിലോ
ചെമ്മീൻ കാൽ കിലോ
മുളകുപൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
തേങ്ങാക്കൊത്ത് ഒരു ടീസ്പൂൺ
ചുവന്നുള്ളി 7
വെളുത്തുള്ളി 3
വറ്റൽ മുളക് 3
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
അച്ചിങ്ങയും ചെമ്മീനും ഉപ്പും മുളകുപൊടിയും മഞ്ഞൾ പ്പൊടിയും ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിച്ച് വെള്ളം വറ്റിച്ചെടുക്ക വെളിച്ചെണ്ണ ചൂടാക്കി വറ്റൽ മുളക് കറിവേപ്പില ചുവന്നുള്ളി വെളുത്തുള്ളി ചതച്ചത് തേങ്ങാക്കൊത്ത് ചേർത്ത് മൂപ്പിച്ചെടുക്ക ശേഷം ഒരു നുള് മഞ്ഞൾ പൊടിയും കാൽ ടീസ്പൂണിൽ താഴെ മുളകുപൊടിയും ചേർത്ത് പച്ചമണം മാറുമ്പോൾ വേവിച്ച അച്ചിങ്ങയും ചെമ്മീനും ചേർത്ത് ഇളക്കി തോർത്തിയെടുക്കാം. അവസാനം ഒരു നുള്ള് കുരുമുളക് പൊടി കൂടി വിതറിയാൽ രുചി കൂടും