23 November, 2020
ചീസ് സ്റ്റഫ്ഡ് പറാത്ത

ചേരുവകൾ
ഗോതമ്പു പൊടി : 2 കപ്പ്
എണ്ണ : 1 ടേബിൾ സ്പൂൺ
വെള്ളം
ഉപ്പ്
ഫില്ലിംഗ് ഉണ്ടാക്കാൻ
മോസറല്ല ചീസ് : 1 കപ്പ്
സവാള : 1 ചെറുതായി അരിഞ്ഞത്
പച്ചമുളക് : 2 ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി : 2 അല്ലി ചെറുതായി അരിഞ്ഞത്
മല്ലി ഇല അരിഞ്ഞത് : 2 ടേബിൾ സ്പൂണ്
ഇതിന്റെ കൂടെ ഇഷ്ട്ടമുള്ള മസാല ചേർക്കാം.
ഗോതമ്പു പൊടിയിൽ എണ്ണ, പാകത്തിനു ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്കു പോലെ കുഴച്ചെടുക്കുക
ഫില്ലിംഗ് ഉണ്ടാക്കാൻ എല്ലാം കൂടെ മിക്സ് ചെയ്തു വെക്കുക
തയ്യാറാക്കുന്ന വിധം
ഇനി നമുക്ക് രണ്ടു രീതിയിൽ പറാത്ത ഉണ്ടാക്കാം. ആദ്യത്തെതു ചപ്പാത്തി മാവിൽ നിന്നും ചെറിയ ഉരുള എടുത്തു ചെറുതായി പരത്തുക.ഇതിൽ കുറച്ചു കീമാ മസാല നടുവിൽ വെച്ച് ചപ്പാത്തിയെ എല്ലാ ഭാഗത്തു നിന്നും കൂട്ടി പിടിച്ചു വീണ്ടും ഉരുള ആക്കുക.ശേഷം കുറച്ചു ഗോതമ്പു പോടി തൂവി പരത്തി എടുക്കുക
രണ്ടാമത്തെ രീതി രണ്ടു ചപ്പാത്തി പരത്തി എടുക്കുക. എന്നിട്ടു ഒരു ചപ്പാത്തിയുടെ മുകളിൽ കുറച്ചു മസാല വെച്ച് രണ്ടാമത്തെ ചപ്പാത്തി മുകളിൽ വെച്ച് അറ്റങ്ങൾ അമർത്തി ചെറുതായി ഒന്നും കൂടി പരത്തുക
ഞാൻ ഉണ്ടാക്കിയത് രണ്ടാമത് പറഞ്ഞ രീതിയിൽ ആണ് .തവ ചൂടാക്കി ചുട്ടെടുക്കുക.കുറച്ചു ബട്ടർ അല്ലെങ്കിൽ നെയ്യ് പുരട്ടി ചൂടോടെ കഴിക്കാം