24 November, 2020
മത്തയില മുട്ട തോരൻ

ചേരുവകൾ
മത്തയില അധികം മൂക്കാത്തത് 10
മുട്ട വലുത് 1
തേങ്ങാ ചിരകിയത് 3/4 കപ്പ്
ചെറിയ ഉള്ളി 4
വെളുതുള്ളി 2 അല്ലി
പച്ചമുളക് 4 ചെറുത്
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉപ്പ്
ഇവ ചതച്ചെടുത്തത്
തയ്യാറാക്കുന്ന വിധം
മത്തയില കഴുകി വെള്ളം തോർന്ന് കഴിഞ്ഞ്…അരിഞ്ഞു വെക്കാം
പാനിൽ കടുക് പൊട്ടിക്കുക ..മത്തയില അരപ്പ് ചേർത്ത് ഇളക്കി ഒരു മിനിട്ട് മൂടി വേവിക്കുക …തുറന്ന് …ഇത് ഒരു വശത്ത് നീക്കി വെക്കുക മുട്ട ഒഴിക്കുക…ചൂടാകുമ്പോൾ …ചിക്കിയെടുക്കുക …നീക്കി വെച്ചിരിക്കുന്നത് ചേർത്ത് ഇളക്കിയെടുക്കാം….