24 November, 2020
നല്ല നാടൻ ചെമ്മീൻബിരിയാണി

ചേരുവകൾ:
മാരിനേഷനു വേണ്ടവ:
ചെമ്മീൻ-500ഗ്രാം
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
ഗരമസാല-1 ടീസ്പൂൺ
മുളകുപൊടി-1ടീസ്പൂൺ
ഉപ്പ്-1 ടീസ്പൂൺ
ചെമ്മീൻ മസാല ക്ക് വേണ്ടവ:
സവാള അിഞ്ഞത്-2 (ഇടത്തരം സവാള)
ഗിഞ്ചർഗർലിക് മുളക് പേസ്റ്റ്
തക്കാളി അിഞ്ഞതു-1
മല്ലിയില- ആ വശ്യ്തനു
ഗരം മസാല-1 ടീ സ്പൂൺ
ഉപ്പ്-1 ടീസ്പൂൺ
ഓയിൽ-4 ടേബിൾ്പൂൺ
അരി വേവിക്കാൻ വേണ്ടവ്:
ബസുമതി അരി-2.5 കപ്പ്
നെയ്യ്-1.5 ടേബിൾ്പൂൺ
ചൂടുവെള്ളം-3 കപ്പ്
സവാള അിഞ്ഞത്-1/2
എഇലക്ക-3
കറുവപ്പട്ട-2
ഗ്രാമ്പൂ-3
പെരുംജീരകം-1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
അലങ്കരിക്കാൻ :
നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ്,
മുന്തിരിങ്ങ,1 സവാള(വറുത്തു കോരുക)
മല്ലിഇല
പാചക രീതി:
നന്നായി മറിനേറ് ചെയ്തു വെച്ച ചെമ്മീൻ 4 ടേബിൾ്പൂൺ ഒായിലിൽ വറുത്തു കോരുക. അതേ ഒായി ലിൽ അരിഞു വെച്ച സവളവഴട്ടി എടുക്കുക,എന്നിട്ട് അതിലേക്ക് ഇഞ്ചി വെളത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്തു കൊടുക്കുക,നന്നായി വഴറ്റി പച്ചമണം മാറുമ്പോൾ അരിഞ്ഞുവെച്ച തക്കാളി ചേർത്തു വഴറ്റി എടുക്കുക. തക്കാളി കുക്ക് ആയലുടനെ അതിലേക്ക് 1 ടീസ്പൂൺ ഗരമസാല,1ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കുക,എന്നിട്ട് വറുത്ത ചെമീനും ഒപ്പം ചേർത്തിളക്കി യോജിപ്പിക്കുക, മസാലയുടെ പച്ചമണം മാറുമ്പോൾ മല്ലിയില കുറച്ച് വിതറി സ്റ്റൗ ഓഫ് ചെയ്യാം.
അരി വെക്കാൻ ചുവടു കട്ടിയുള്ള പാത്രത്തിലേക്ക് 1.5 ടീസ്പൂൺ നെയ്യ് ഒഴിക്കുക,എന്നിട്ട് എല്ലക്ക, ഗ്രാമ്പു,പട്ട, പെരുംജ ീരകവും ചേർത്ിളക്കുക, ഒന്നു ചൂടാകുമ്പോൾ 1/2 സവാള അരിഞ്ഞത് ചേർത്ത് വഴററിയെടുക്കുക,സവാള മൊരിഞ്ഞു തുടങ്ങുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച ബസുമതി അരി 2.5 കപ്പ് ഇട്ടു ഒന്ന് വറുക്കുക, എന്നിട്ട് അതിലേക്ക് 3 കപ്പ് ചൂടുവെള്ളം ഒഴിച്ചിലകുക.പത്തുമിനിറ്റ് കൊണ്ട് അരി വെന്തുകിട്ടും. അരിയുടെ പകുതി മറ്റൊരു പ്ലറ്റിലേക്കു മാറ്റുക,എന്നിട്ട് ചെമ്മീൻ മസാല മറ്റെപകുതിയിൽ ചേർത്തുകൊണ്ട് അതിനു മീതെ അണ്ടിപരിപ്പും.മുന്തിരിയും,വറുത്ത സവാളയും ഇടുക,മാറ്റിവെച്ച അരി മുഴുവനും ഇതിന് മീതെ ചേർക്കുക,എന്നിട്ട് മല്ലിയിലയും,സവാളയും ചേർത്ത് അടച്ചുവെച്ച് പതിനഞ്ച് മിനിറ്റ് സിമിൽ ഇട്ടു വേവിക്കുക,പതിനഞ്ചും മിന്നിറ്റ് കഴിഞ്ഞ് ഇളക്കി യോജിപ്പിക്കുക,ചൂടോട് കൂടി സെർവ് ചെയ്യുക..