"> അരിപ്പൊടി കൊണ്ട് ഒരു കിടിലൻ ചായ കടി | Malayali Kitchen
HomeRecipes അരിപ്പൊടി കൊണ്ട് ഒരു കിടിലൻ ചായ കടി

അരിപ്പൊടി കൊണ്ട് ഒരു കിടിലൻ ചായ കടി

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ :
അരിപ്പൊടി – 1 കപ്പ് ( 180 ml )
ഗോതമ്പ് പൊടി – 1/2 കപ്പ്
സവാള -1 എണ്ണം
ഇഞ്ചി – 1. ടീസ്പൂൺ
പച്ച മുളക് – 1 എണ്ണം
ചതച്ച മുളക് – 1.5 teaspoon
ജീരകം – 1/2 teaspoon
കറിവേപ്പില – ആവശ്യത്തിന്
മല്ലിയില – ആവശ്യത്തിന്
തൈര് – 5 ടീസ്പൂൺ
ഉപ്പ്‌ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

1. ഒരു പാത്രത്തിലേക്കു അരിപ്പൊടി, ഗോതമ്പ് പൊടി,സവാള ,ഇഞ്ചി ,പച്ച മുളക് ,ചതച്ച മുളകും , ജീരകം ,കറിവേപ്പില ,മല്ലിയില,തൈര്,ഉപ്പ്‌ എന്നിവ ചേർത്തിളക്കുക . ഇതിലേക്ക് കുറേശ്ശെ വെള്ളം ചേർത്ത് ഒരു മാവ് പരുവത്തിൽ ആക്കി എടുക്കുക .
2. ഇനി ഈ മാവ് 30minute മാറ്റിവെക്കുക .
3. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു ഓരോ തവി മാവ് ഒഴിച്ച് വറുത്തെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *