"> മൊരിഞ്ഞ കോളിഫ്ലവർ ഫ്രൈ | Malayali Kitchen
HomeRecipes മൊരിഞ്ഞ കോളിഫ്ലവർ ഫ്രൈ

മൊരിഞ്ഞ കോളിഫ്ലവർ ഫ്രൈ

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങൾ

കോളിഫ്ലർ -400 ഗ്രം

മൈദാ-3 ടേബിൾ സ്പൂൺ
cornflour -2 tablespoons
അരി പൊടി -2 ടേബിള് സ്പൂൺ
ഉപ്പ് പാകത്തിന്
കാശ്മീരി മുളക് പൊടി – 1 1/2 ടീസ്പൂൺ
മല്ലി പൊടി -1/2 ടീസ്പൂൺ
മഞ്ഞൾ പൊടി-1/4 ടീസ്പൂൺ
കുരുമുളക് പൊടി -1/4 ടീസ്പൂൺ
പെരും ജീരകം പൊടി -1/4 ടീസ്പൂൺ
ഗരം മസാല പൊടി -3/4 ടീസ്പൂൺ
തൈര് -2 ടേബിള് സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾസ്പൂൺ
കറിവേപ്പില
പച്ചമുളക് -4

തയാറാക്കുന്ന വിധം

കോളിഫ്ലവർ നീളത്തിൽ കനം കുറച്ച് ഇതളുകൾ ആയി കട്ട് ചെയ്ത് വക്കുക.ഒരു പാനിൽ വെള്ളം തിളപ്പിച്ച് അതിൽ അൽപം മഞ്ഞൾ,ഉപ്പ് എന്നിവ ഇട്ട് കോളിഫ്ലവർ അതിലേക്ക് ഇട്ട് 5-6 മിനുട്ട് ഇടുക.ശേഷം വെള്ളതിൽ നിന്ന് കോരി മാറ്റി ഒന്നുകൂടെ സാധാരണ വെള്ളത്തിൽ കഴുകി വെള്ളം മുഴുവനായി കളയുക.മൈദ,cornflour, അരിപൊടി എന്നിവ ഒരു വലിയ പാത്രത്തിലിട്ട് മിക്സ് ചെയ്ത് അതിലേക്ക് പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര് ആവശ്യത്തിന് ഉപ്പ്,കുറച്ചു വെള്ളവും ഒഴിച്ചുക്രു ബട്ടർ തയ്യാറാക്കി വക്കുക.ഇതിലേക്ക് കോളിഫ്ലവർ ഇതളുകൾ ഇട്ട് ബറ്റെരുമയി യോജിപ്പിച്ച് എടുക്കുക. 10 മിനിറ്റ് മസാല പിടിക്കാൻ വെക്കാം
വറുക്കാൻ ആവശ്യമുള്ള എണ്ണ ചൂടാക്കി അതിൽ നിന്നും 2 ടീസ്പൂൺ കോളിഫ്ലവർ ഒഴിച്ച് മിക്സ് ചെയ്ഡ് ഓരോന്ന് ഓരോന്നായി ഫ്രൈ ചെയ്യുക.അവസാനം കറിവേപ്പ് ഇലയും, പച്ചമുളകും വറുത്തെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *