24 November, 2020
ചോറിനും ചപ്പാത്തിക്കും ചേരും ദം ആലൂ

ചേരുവകള്‍
വേവിച്ച ഉരുളക്കിഴങ്ങ്- നാല്
ടൊമാറ്റോപ്യൂരി- കാല് കപ്പ്
സവാള, അരിഞ്ഞത്- അര കപ്പ്
തൈര്- കാല് കപ്പ്
ഉപ്പ്- പാകത്തിന്
കശുവണ്ടി പേസ്റ്റ്- രണ്ട് ടേബിള്‍ സ്പൂണ്‍
മുളക് പൊടി- രണ്ട് ടീസ്ഫൂണ്
ഗരംമസാല- അര ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
കുരുമുളക്- നാല്
കറുവപട്ട- ഒന്ന്
ഗ്രാമ്പു- 3
ഏലയ്ക്ക- മൂന്ന്
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വേവിച്ച ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി എണ്ണയില്‍ ഗോള്‍ഡന്‍ നിറമാകും വരെ വറുത്തെടുക്കുക. ബാക്കിയുള്ള എണ്ണയില്‍ ഗ്രാമ്പൂ, കറുവപട്ട, കുരുമുളക്, ഏലയ്ക്ക എന്നിവ ഇട്ട് വഴറ്റുക. ഇതിലേക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റാം. ശേഷം ടൊമാറ്റോപ്യൂരിയും തൈരും ചേര്‍ത്ത് ഇളക്കാം. ഇതില്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളക്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി രണ്ട് മിനിട്ട് വേവിക്കാം. ഇനി കശുവണ്ടി പേസ്റ്റ് ചേര്‍ക്കാം. ഇതിലേക്ക് വറുത്ത ഉരുളക്കിഴങ്ങും ചേര്‍ത്ത് ഇളക്കുക. അല്പം വെള്ളം ചേര്‍ത്ത് തിളക്കുന്നതുവരെ വയ്ക്കാം. തീയണച്ച് മല്ലിയില വിതറി അലങ്കരിക്കാം..