"> പനീര്‍ ബട്ടര്‍ മസാല | Malayali Kitchen
HomeRecipes പനീര്‍ ബട്ടര്‍ മസാല

പനീര്‍ ബട്ടര്‍ മസാല

Posted in : Recipes on by : Annie S R

ആവശ്യമുള്ള ചേരുവകള്‍

പനീര്‍ – 500 ഗ്രാം (സമചതുരത്തില്‍ മുറിച്ചത്)

ബട്ടര്‍ – 4 ടീസ്പൂണ്‍

എണ്ണ – 1 ടീസ്പൂണ്‍

കറുവ ഇല – 1

ഗ്രാമ്പൂ – 2 എണ്ണം

കറുവപ്പട്ട – 1 കഷ്ണം

ഉണങ്ങിയ ചുവന്ന മുളക് – 2 എണ്ണം

മല്ലി – 2 ടീസ്പൂണ്‍

സവാള – 1 (അരിഞ്ഞത്)

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

തക്കാളി – 3 എണ്ണം

മല്ലിപൊടി – 1 ടീസ്പൂണ്‍

മുളകുപൊടി – 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

കസൂരി മേഥി (ഉണങ്ങിയ ഉലുവ ഇല) – 1 ടീസ്പൂണ്‍

ക്രീം – 1 ടീസ്പൂണ്‍

വെള്ളം – ½ കപ്പ്

തയാറാക്കേണ്ട വിധം

* ഒരു പാനില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെണ്ണയും ഒരു ടീസ്പൂണ്‍ എണ്ണയും ചൂടാക്കുക. * * കറുവ ഇല, ചതച്ച ചുവന്ന മുളക്, ചതച്ച മല്ലി, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക.

* അരിഞ്ഞ ഉള്ളി ചേര്‍ത്ത് ഇടത്തരം തീയില്‍ 4-5 മിനിറ്റ് ഫ്രൈ ചെയ്യുക.

* ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മറ്റൊരു 2-3 മിനിറ്റ് വേവിക്കുക.

* ഇനി മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപൊടി, തക്കാളി മിശ്രിതം എന്നി ചേര്‍ക്കുക. ഇടത്തരം തീയില്‍ 5-6 മിനിറ്റ് വേവിക്കുക.

* അതിനുശേഷം പനീര്‍ കഷണങ്ങളായി ചേര്‍ത്ത് മിശ്രിതം നന്നായി ഇളക്കുക.

* വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.

* കറിയില്‍ കസൂരി മേഥി വിതറി 5-6 മിനിറ്റ് നേരം കുറഞ്ഞ തീയില്‍ വേവിക്കുക.

* ഇതുകഴിഞ്ഞ് തീ അണച്ച് ബാക്കിയുള്ള വെണ്ണയും ക്രീമും ഇതിലേക്ക് ചേര്‍ക്കുക.

* പനീര്‍ ബട്ടര്‍ മസാല തയാറായി.

Leave a Reply

Your email address will not be published. Required fields are marked *