24 November, 2020
പൈനാപ്പിൾ ചട്നി

ചേരുവകൾ
എണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
പൈനാപ്പിൾ – 2 കപ്പ്
ഉണക്ക മുന്തിരി – 1/2 കപ്പ്
ഉണക്ക മുളക് – 5 എണ്ണം
ശർക്കര – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉണക്ക മുളക്, പൈനാപ്പിൾ, ഉണക്ക മുന്തിരി എന്നിവ ചേർക്കുക. നന്നായി യോജിപ്പിച്ച് പൈനാപ്പിൾ വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക . ഇതിലേക്ക് ശർക്കരയും 1/4 കപ്പ് വെള്ളവും ഉപ്പും ചേർത്ത് നന്നായി കുറുക്കി എടുക്കുക. തീ ഓഫ് ചെയ്ത് ചൂടോടെ വിളമ്പാം .