24 November, 2020
മുരിങ്ങക്കാ മുട്ട മപ്പാസ്

ചേരുവകൾ
മുരിങ്ങക്കാ- 3 എണ്ണം
മുട്ട പുഴുങ്ങിയത് – 3 എണ്ണം
സവോള – 4 എണ്ണം
പച്ചമുളക് – 3
കറിവേപ്പില – 1 തണ്ട്
മല്ലിയില – ഒരുപിടി
തക്കാളി – 2 എണ്ണം
തേങ്ങാപാൽ – 1 കപ്പ് ഒന്നാംപാൽ , 1 1/ 2 കപ്പ് രണ്ടാംപാൽ
മല്ലിപൊടി- 3 ടേബിൾസ്പൂൺ
മുളകുപൊടി – 1 1/ 2 ടേബിൾസ്പൂൺ
ഗരംമസാല – 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 1 / 2 ടേബിൾസ്പൂൺ
ഇഞ്ചിവെളുത്തുള്ളി പെയിസ്റ്റ് – 2 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ചൂടായ പാനിലോട്ട് എണ്ണ ഒഴിച്ച്പുഴുങ്ങിയ മുട്ട മുഴുവനൊടെ ഒന്ന് വറക്കുക.അതിനു ശേഷം മുട്ട എടുത്ത് രണ്ടായി കട്ട് ചെയ്തു വെക്കുക .അതിനു ശേഷം കുറച്ച് എണ്ണ ഒഴിച്ച് മുരിങ്ങക്കാ വാട്ടി എടുക്കുക.ഒരു പാത്രം അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.സവോളയും ഇഞ്ചിവെളുത്തുള്ളി പെയിസ്റ്റ്യും പച്ചമുളകും കുറച്ച് കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് എടുക്കുക .ഒരു വിധം ഗോൾഡൻ ബ്രൗൺ ആകുമ്പോൾ അതിലോട്ട് മസാലകൾ ഇടുക.മസാലയുടെ പച്ചമണം മാറി കഴിയുമ്പോൾ തക്കാളി ചേർക്കുക.അത് നന്നായി വെന്ത് എണ്ണ തെളിഞ്ഞു കഴിയുമ്പോൾ അതിലോട്ട് തേങ്ങയുടെ രണ്ടാംപാൽ ഒഴിക്കുക .നന്നായി മിക്സ് ചെയ്തിട്ട് മുരിങ്ങക്കാ ഇടുക .മുട്ടയും ഓരോന്നായി ഇടുക .പതുക്കെ ഇളക്കി യോചിപ്പിച്ച് മൂടി വെക്കുക.നന്നായിട്ടു തിളച്ച് ഗ്രേവി ഒരു വിധം കുറുകി കഴിയുമ്പോൾ ഒന്നാംപാൽ ഒഴിക്കുക .കുറച്ച് മല്ലിയിലയും കൂടി ഇട്ട് കറി വാങ്ങിവെക്കുക .മുരിങ്ങക്കാ മുട്ട മപ്പാസ് റെഡി .