24 November, 2020
മസാല കൂട്ടുകറി

ചേരുവകൾ
സവാള :4, ചതുരത്തിൽ മുറിച്ചെടുത്തത്
ഉരുളൻ കിഴങ്ങ് :2, ചതുരത്തിൽ മുറിച്ചെടുത്തത്
സോയ ചങ്ക്സ് :1 1/2cup
പച്ച പട്ടാണി:1 1/2cup
മുളക്പൊടി:3tbsp
മല്ലിപൊടി:4tbsp
മഞ്ഞൾപൊടി:1/2tbsp
വലിയജീരകപ്പൊടി:1tsp
ചിക്കൻ മസാല :1tbsp
ചിരവിയ തേങ്ങ:2cup
ചെറിയുള്ളി :15
വെളുത്തുള്ളിഅല്ലി :8
കറിവേപ്പില:4stem
വെളിച്ചെണ്ണ:4tbsp
ഉപ്പ് പാകത്തിന്
വെള്ളം:1/4cup
തേങ്ങാക്കൊത്ത്:1cup
വറ്റൽ മുളക്:5
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കടായി അടുപ്പിൽ വെച്ചു അതിലേക്ക് മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, വലിയ ജീരകപ്പൊടി, ചിക്കൻ മസാല എന്നിവ നന്നായി വറുത്തെടുക്കാം.ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം കടായിയിലേക്ക് തേങ്ങാ ചിരവിയതും ചെറിയുള്ളിയും വെളുത്തുള്ളിയും കറിവേപ്പിലയും ഇട്ട് തേങ്ങ ബ്രൗൺ കളർ ആവുന്നത് വരെ നന്നായി വഴറ്റാം. എന്നിട്ട് ഇത് ചൂടാറിയ ശേഷം കുറച്ചു വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ഇനി ഒരു ഉരുളി പത്രമെടുത്തു അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം.ചൂടാവുമ്പോൾ അതിലേക്ക് സവാള ഇട്ട് കൊടുക്കണം. വഴറ്റരുത്. ഇനി അതിനുമുകളിൽ കിഴങ്ങ് ഇട്ടുകൊടുക്കാം. അതിനുമുകളിൽ സോയചങ്ക്സ് കുതിർത്തു പിഴിഞ്ഞെടുത്തതും ഇട്ടുകൊടുക്കാം. അതിനുമുകളിൽ മുക്കാൽ ഭാഗം വേവിച്ച പച്ചപട്ടാണിയും ഇട്ട് കൊടുക്കാം. ഇതിനു മുകളിൽ നമ്മൾ ആദ്യം വറുത്തുവെച്ച മസാല പൊടി ഇട്ട് കൊടുത്തു ആവിശ്യത്തിന് ഉപ്പും ചേർത്തു അടച്ചു വെച്ചു വേവിക്കാം.5 മിനുറ്റിന് ശേഷം അടപ്പ് തുറന്ന് മസാലപ്പൊടികളും എല്ലാം ഇളക്കി മിക്സ് ചെയ്യാം എന്നിട്ട് ഇതിലേക്ക് ആവിശ്യത്തിന് വെള്ളം ചേർത്തു ഒന്നുകൂടെ വേവിക്കാം. വേവായ ശേഷം തേങ്ങാ അരച്ചത് ചേർക്കാം എന്നിട്ട് നന്നായി ചൂടാക്കാം. ഇനി ഇതിലേക്ക് വറുവിടണം. അതിനായി ചട്ടി അടുപ്പിൽ വെച്ചു ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച് തേങ്ങാക്കൊത്തിട്ട് നന്നായി വറുക്കണം.ഇതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് ഇത് മസാല കറിയിലേക്ക് ഒഴിക്കാം എന്നിട്ട് നന്നായി യോചിപ്പിക്കാം. ടേസ്റ്റി ആയിട്ടുള്ള മസാല കൂട്ടുകറി തയ്യാർ.