24 November, 2020
കാശ്മീരി പായസം

ചേരുവകൾ
ജീരകശാല അരി : 1 ഗ്ലാസ്
പാൽ : 1 ലിറ്റർ
മിൽക്ക് മെയ്ഡ്. : 350 ഗ്രാം
നെയ്യ് : 3 ടേബിൾ സ്പൂണ്
വെള്ളം : അര ലിറ്റർ
കുങ്കുമ പൂവ് : 1 പിഞ്ച്
അണ്ടിപ്പരിപ്പ്, മുന്തിരി, പിസ്താ, അൽമൻഡ്
വറക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ അരി കഴുകി അതിലേക്കു കാൽ ഗ്ലാസ് പാൽ ചേർത്തു അര ലിറ്റർ വെള്ളവും ഒഴിച്ചു 4 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഒരു പാത്രത്തിൽ 1 ലിറ്റർ പാൽ ഒഴിച്ചു തിളപ്പിക്കുക. അതിലേക്കു വേവിച്ചു വെച്ചിരിക്കുന്ന അരിയും ചേർത്തു നന്നായി ഇളക്കുക. ഇളക്കികൊണ്ടേ ഇരിക്കണം. പാലിന്റെ പാട നന്നായി ഇളക്കി കൊണ്ടിരിക്കണം. അതിലേക്കു കുങ്കുമ പൂവ് ചേർത്തു ഇളക്കണം. അതിലേക്കു മിൽക്ക് മെയ്ഡ് ചേർത്തു ഇളക്കുക ആവശ്യത്തിനു ഇളക്കി കൊണ്ടിരിക്കുക.നന്നായി കുറുകി വരുമ്പോൾ അതിലേക്കു
നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും അൽമണ്ടും ചേർക്കുക.