24 November, 2020
ഓലൻ

ചേരുവകൾ
കുമ്പളങ്ങ 150 grm
മത്തങ്ങ 100 grm
വൻപയർ 2 tbs
പച്ചമുളക് 3 എണ്ണം
തേങ്ങാപ്പാൽ (ഒരു തേങ്ങയുടെ പകുതി ഒന്നാം പാലും രണ്ടാം പാലും എടുക്കുക)
കറിവേപ്പില ,ഉപ്പ്
തയ്യാറാക്കുന്ന വിധം
വൻപയർ കുതിർത്തതും മത്തങ്ങ കുമ്പളങ്ങ ചെറുതായി അരിഞ്ഞതും പച്ചമുളകും ഉപ്പും ചേർത്ത് അല്പം വെള്ളം ചേർത്ത് വേവിച്ചെടുക്കുക ശേഷം രണ്ടാം പാൽ ഒഴിച്ച് വറ്റിച്ചെടുക്കുക പിന്നീട് ഒന്നാം പാൽ ഒഴിച്ച് കറി വാങ്ങുക വെളിച്ചെണ്ണയിൽ കറിവേപ്പില മൂപ്പിച്ചെടുക്കുക രുചികരമായ ഓലൻ തയ്യാർ