"> കക്ക പുട്ടും കക്ക റോസ്റ്റും | Malayali Kitchen
HomeRecipes കക്ക പുട്ടും കക്ക റോസ്റ്റും

കക്ക പുട്ടും കക്ക റോസ്റ്റും

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങൾ

1 കക്ക : 750 ഗ്രാം
2 ചെറിയഉള്ളി :400 ഗ്രം
3 മുളകുപൊടി : 3 ടീസ്പൂൻ
4 മല്ലിപ്പൊടി : 2 ടീസ്പൂൻ
5 മഞ്ഞൾപൊട :2 ടേബിൾ സ്പൂണ്
6 ഉപ്പു. : ആവശ്യത്തിനു
7 കറിവേപ്പില. :ആവശ്യത്തിനു
8 എണ്ണ. : (100 ml)
9 ഗരം മസാല. : 2 ടേബിൾ സ്പൂൻ
10 സ്‌പെഷ്യൽ മസാല :2 ടേബിൾ സ്പൂണ്
(ഏലക്ക, കുരുമുളക്,പെരുംജീരകം)
11 തേങ്ങാക്കൊത്. : 1മുറി ചെറുതായി
നുറുകിയത്
12 വെളുത്തുള്ളി ഇഞ്ചി :100 ഗ്രാംചതച്ചത്
പുട്ട് പൊടി : 250 ഗ്രം

ഉണ്ടാകുന്ന വിധം:

കക്കായിൽ ഉപ്പും 1 ടീസ്പൂൻ മുളകുപൊടിയും മഞ്ഞൾപൊടിയും ഇട്ടു ഇളക്കി യോജിപ്പിച്ചു ചൂടായ പത്രത്തിൽ വെച്ചു വേവിച്ചെടുക്കുക. വെള്ളം പറ്റി വരുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. 20 മിനിറ്റു വേവിക്കണം. നന്നായി മൂത്തു വരുമ്പോൾ അതിലേക്കു
കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കുക.
അതു വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.അതേ പത്രത്തിൽ വെളിച്ചെണ്ണ
ഒഴിച്ചു ചെറിയ ഉള്ളിയും കുരുമുളകും
ഇട്ടു വഴറ്റി മുത്തു വരുമ്പോൾ വെളുത്തുള്ളി
ഇഞ്ചി ചതച്ചത് ചേർക്കുക.ഇതു നന്നായി
മുത്തു വരുമ്പോൾ അതിലേക്കു ബാക്കി മുളകുപൊടിയും, മഞ്ഞൾപൊടിയും, മല്ലിപൊടിയും, ഗരം മസലപൊടിയും
ചേർക്കുക. ഇളക്കി കൊടുക്കുക
നല്ല മുത്തു വരുമ്പോൾ അതിലേക്കു
ബാക്കിയുള്ള സ്‌പെഷ്യൽ മസാല ചേർത്തു കൊടുക്കുക. ഉപ്പു വേണമെങ്കിൽ ചേർക്കുക. വെളിച്ചെണ്ണ ആവശ്യമെങ്കിൽ
ചേർക്കാം. നല്ല മുത്തു വന്നു കഴിയുമ്പോൾ
ഇതു വാഴയില വാട്ടി അതിലേക്കു വെളിച്ചെണ്ണയും, തേങ്ങാപ്പാലും ചേർത്തു
അതിൽ കക്ക ഇട്ടു പൊതിഞ്ഞു ചൂടായ ചട്ടിയിൽ തിരിച്ചും മറിച്ചും ഇട്ടു പൊള്ളിച്ചെടുക്കാം..
കക്ക പുട്ട്.
പുട്ടിനു ആവശ്യമായ പൊടി നനച്ചു പുട്ട് കുറ്റിയിൽ പുട്ട് പൊടിയും കക്കയും മിക്സ് ചെയ്തു ഇട്ടു കൊടുക്കുക. ഇടയിൽ തേങ്ങാപ്പാല് ഒഴിച്ചു കൊടുക്കണം.ഏറ്റവും മുകളിൽ കുറച്ചു തേങ്ങാപ്പാൽ ഒഴിച്ചു കൊടുത്തു അടച്ചു വെച്ചു 10 മിനിറ്റു ആവിയിൽ വേവിച്ചെടുക്കുക..

Leave a Reply

Your email address will not be published. Required fields are marked *