"> നാളികേര പുഡ്ഡിങ് | Malayali Kitchen
HomeRecipes നാളികേര പുഡ്ഡിങ്

നാളികേര പുഡ്ഡിങ്

Posted in : Recipes on by : Annie S R

ചേരുവകൾ

പാൽ – അര ലിറ്റർ

പഞ്ചസാര – 4ടേബിള്‍സ്പൂൺ + 1 ടേബിള്‍സ്പൂൺ

കസ്റ്റാർഡ് പൗഡർ – 3 ടേബിള്‍സ്പൂൺ

തേങ്ങ ചിരകിയത് – 4 ടേബിള്‍സ്പൂൺ

കശുവണ്ടി നുറുക്കിയത് – 15 എണ്ണം

ബട്ടർ – 1 ടേബിള്‍സ്പൂൺ

ചെറി

പാകം ചെയുന്ന വിധം

ഒരു പാനിൽ പാൽ ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിക്കണം. കുറച്ച് പാൽ മാറ്റി വെയ്ക്കണം അതിൽ കസ്റ്റാർഡ് പൗഡർ ഇട്ട് മിക്സ്‌ ചെയ്ത് വെയ്ക്കണം. അതിന് ശേഷം 4 tbsp പഞ്ചസാര ചേർത്ത് കൊടുക്കണം പാലിലേക്ക്. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കണം അതിന് ശേഷം കസ്റ്റാർഡ് മിക്സ്‌ കൂടി ചേർത്ത് നന്നായി കുറുക്കി എടുക്കണം. അതിന് ശേഷം മറ്റൊരു പാനിൽ ബട്ടർ, 1 tbsp പഞ്ചസാര, തേങ്ങ, നട്സ് ഇതെല്ലാം ചേർത്ത് നന്നായി മൂപ്പിക്കണം.മൂപ്പിച്ചതിന് ശേഷം തണുക്കാൻ വെയ്ക്കുക. എന്നിട്ട് തേങ്ങ കൂട്ട് കസ്റ്റാർഡ് മിക്സിൽ ചേർത്ത് നന്നായി ഇളക്കണം എന്നിട്ട് ഒരു പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു കഴിക്കാം. ചെറി ഇട്ട് അലങ്കരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *