25 November, 2020
വടുക പുളി നാരങ്ങാ കറി

ചേരുവകൾ
വടുക പുളി….1 ( നല്ല പഴുത്ത നാരങ്ങാ നോക്കി വാങ്ങുക…തൊലിക്ക് കട്ടി ഉണ്ടെങ്കിൽ ചെത്തി കളഞ്ഞു കഷ്ണങ്ങൾ ആക്കുക)
പച്ചമുളക് …5
നല്ലെണ്ണ …..5 സ്പൂൺ
മുളക് പൊടി …2 സ്പൂൺ
മഞ്ഞൾ പൊടി ..കാൽ സ്പൂൺ
ഇഞ്ചി കൊതി അറിഞ്ഞത് …..രണ്ടു സ്പൂൺ
വാളൻ പുളി ഒരു നെല്ലിക്ക വലിപ്പം
കായം ….ഒരു വലിയ സ്പൂൺ
ഉലുവ വറുത്തു പൊടിച്ചത് അര സ്പൂൺ
കടുക് …വറ്റൽമുളക് ..3 ……..കറിവേപ്പില
ഉണ്ടാക്കുന്ന വിധം :
നല്ലെണ്ണയിൽ കടുക് വറുക്കുക അതിലേയ്ക്ക് ചെറുതായി അരിഞ്ഞ വടുക പുളി നാരങ്ങാ ഇട്ടു വഴറ്റുക ..അതിലേയ്ക്ക് പച്ചമുളകും(വട്ടത്തിൽ അരിഞ്ഞതും ) ഇഞ്ചിയും ചേർക്കുക ..വഴന്നു വരുമ്പോൾ മുളക് പൊടിയും മഞ്ഞൾ പൊടിയും കായവും ചേർക്കുക(വറുത്തു പൊടിച്ചും ചേർക്കാം )……അതിനുശേഷം വാളൻ പുളി പിഴിഞ്ഞ് ഒഴിക്കുക ..ആവശ്യത്തിന് വെള്ളം ചേർക്കുക …….കുറുകി വരുമ്പോൾ ഉലുവ ചേർത്ത് ഇറക്കുക