25 November, 2020
അച്ചപ്പം

ആവശ്യമുള്ള സാധനങ്ങൾ
വറുക്കാത്ത അരിപ്പൊടി 5 കപ്പ് (1കിലോ പച്ചരി )
തേങ്ങാ പാൽ 1 കപ്പിൽ കൂടുതൽ (1 1/2 തേങ്ങയുടെ )
മുട്ട 3
പഞ്ചസാര പൊടിച്ചത് 1 കപ്പ് ( ഏകദേശം 200 ഗ്രാം )
എള്ള് 1 ടേബിൾ സ്പൂൺ
ഉപ്പ് 1 നുള്ള്
പാചകരീതി
ആദ്യം 4 കപ്പ് അരിപ്പൊടിയും ബാക്കി ചേരുവകളും ഓരോന്നായി മിക്സ് ചെയ്യാം. ശേഷം ചേർക്കാതെ മാറ്റി വച്ച അരിപ്പൊടി കുറേശെ ആയി അച്ചപ്പം മിക്സിലേക്ക് ചേർത്ത് കൊടുക്കാം. ദോശ മാവിനേക്കാൾ കുറച്ചു കൂടി ലൂസ് ആയിട്ടാണ് മാവ് റെഡി ആക്കി എടുക്കേണ്ടത്. കുറച്ചു അരിപ്പൊടിയും തേങ്ങാപ്പാലും മാറ്റി വക്കുകയാണെകിൽ ആവശ്യമാണെകിൽ പിന്നീട് ചേർത്തു കൊടുക്കാം. മാവ് റെഡി ആക്കുന്ന സമയം അച്ചപ്പത്തിന്റെ അച്ചു ചെറു തീയിൽ അച്ചപ്പം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അടുപ്പിൽ ഇട്ടു വക്കാം. എണ്ണ നന്നായി ചൂടാകുമ്പോൾ അച്ചപ്പം ഉണ്ടാക്കി തുടങ്ങാം. അച്ചു നന്നായി ചൂടായി വരുമ്പോൾ അച്ചിന്റെ മുക്കാൽ ഭാഗം മാവിൽ മുക്കി അച്ചപ്പം ഉണ്ടാക്കിയെടുക്കാം.