"> ഉണക്കിയ തക്കാളി അച്ചാര്‍ | Malayali Kitchen
HomeRecipes ഉണക്കിയ തക്കാളി അച്ചാര്‍

ഉണക്കിയ തക്കാളി അച്ചാര്‍

Posted in : Recipes on by : Sukanya Suresh

ആവശ്യമായ ചേരുവകൾ

1. നല്ല പഴുത്ത തക്കാളി – ഒരു കിലോഗ്രാം
2. നല്ലെണ്ണ – അര കിലോ
3. വെളുത്തുള്ളി – 25 ഗ്രാം
4. വിനാഗിരി തിളപ്പിച്ചത് – മൂന്നു സ്പൂണ്‍
5. കടുക്, കുരുമുളകുപൊടി, അയമോദകപൊടി – ഓരോ സ്പൂണ്‍ വീതം
6. മുളകുപൊടി – ആവശ്യത്തിന്
7. കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഓരോ തക്കാളിയും ആറായി മുറിച്ച് ഉപ്പ്, മുളകുപൊടി ആവശ്യത്തിനു ചേര്‍ത്ത് വെയിലില്‍ വെച്ച് അഞ്ചു ദിവസം നന്നായി ഉണക്കുക. ഇങ്ങനെ ഉണക്കുന്ന തക്കാളി അര കിലോഗ്രാം ഉണ്ടാകും. ചൂടാക്കിയ എണ്ണയില്‍ കടുക്, വെളുത്തുള്ളി, കറിവേപ്പില എന്നിവയിട്ട് നന്നായി മൂത്തശേഷം മുളകുപൊടി ചേര്‍ത്ത് കരിയാതെ ഇളക്കി വാങ്ങിവെക്കുക. തയ്യാറാക്കിവെച്ച തക്കാളിയില്‍ കുരുമുളക്, കടുക്, അയമോദകം ഇവ പൊടിച്ചതും പാകത്തിനുപ്പും ചേര്‍ത്ത് മുമ്പ് തയ്യാറാക്കി വെച്ചിരിക്കുന്ന എണ്ണയിലിട്ട് ഇളക്കുക. കരിയാതെയും അടിക്കു പിടിക്കാതെയും നോക്കണം. തിളപ്പിച്ച വിനാഗിരി ഇതില്‍ ഒഴിക്കണം. തണുത്തശേഷം കുപ്പിയിലാക്കാം. വളരെ നാള്‍ കേടുകൂടാതെയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *