"> കൊതിപ്പിക്കും ബ്രെഡ് ബജിയ, ഈസി റെസിപ്പി | Malayali Kitchen
HomeRecipes കൊതിപ്പിക്കും ബ്രെഡ് ബജിയ, ഈസി റെസിപ്പി

കൊതിപ്പിക്കും ബ്രെഡ് ബജിയ, ഈസി റെസിപ്പി

Posted in : Recipes on by : Annie S R

1. ബ്രെഡ് – നാലു സ്ലൈസ്

2. കടലമാവ് – അരക്കപ്പ്

അരിപ്പൊടി – രണ്ടു വലിയ സ്പൂൺ

ചീസ് ഗ്രേറ്റ് ചെയ്തത് – മൂന്നു വലിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

തക്കാളി പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്

ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു നുള്ള്

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

3. വെള്ളം – അരക്കപ്പ്

4. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ ബ്രെഡ് ചെറിയ കഷണങ്ങളായി കീറി ഒരു വലിയ ബൗളിലാക്കി വയ്ക്കണം.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്ത ശേഷം ഒരു സ്പൂൺ കൊണ്ട് ഇളക്കി യോജിപ്പിക്കുക.

∙ ഇതില്‍ അൽപാൽപം വീതം വെള്ളം ചേർത്തു കൈകൊണ്ടു മെല്ലേ കുഴച്ചു യോജിപ്പിക്കുക. ബ്രെഡ് കഷണങ്ങൾ മുഴുവനായും ഉടയുന്നതാണു പാകം.

∙ ‌എണ്ണ നന്നായി ചൂടാക്കി ഓരോ സ്പൂൺ വീതം ബ്രെഡ് മിശ്രിതം ചേർത്തു രണ്ട്– മൂന്നു മിനിറ്റ് വറുക്കുക. ഇരുവശവും ഗോൾ‍ഡൻ നിറമായി കരുകരുപ്പാകുമ്പോൾ കോരി ചൂടോടെ ഗ്രീൻ ചട്നിക്കോ ടുമാറ്റോ കെച്ചപ്പിനോ ഒപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *