25 November, 2020
മസാല ഓംലറ്റ്

ചേരുവകൾ
മുട്ട – 3
സവാള പൊടിയായി അരിഞ്ഞത് ചെറുത് – 1
ഒരു തക്കാളിയുടെ പകുതി പൊടിയായി അരിഞ്ഞത്
കറിവേപ്പില
പച്ചമുളക് – 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീസ്പൂൺ
മുളക് പൊടി – 1/4 ടീസ്പൂൺ
ജീരക പൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി – ഒരു നുള്ള്
ഉപ്പ്
പാകം ചെയുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും കൂടി നന്നായി യോജിപ്പിക്കുക. അതിന് ശേഷം ഒരു പാൻ ചൂടാക്കി എണ്ണ തടവി ഓംലറ്റ് ഉണ്ടാക്കി എടുക്കുക.