"> ഹര ബാര കബാബ് | Malayali Kitchen
HomeRecipes ഹര ബാര കബാബ്

ഹര ബാര കബാബ്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

സ്പിനാഷ്- 100 ഗ്രാം,
ഉരുളക്കിഴങ്ങ്- രണ്ടെണ്ണം,
ഗ്രീന്‍പീസ്- 150 ഗ്രാം,
കടലമാവ്- നാല് ടീസ്പൂണ്‍,
പച്ചമുളക്- ഒരെണ്ണം,
ചാട്ട്മസാല- ഒരു ടീസ്പൂണ്‍,
അംചൂര്‍ പൊടി- ഒരു ടീസ്പൂണ്‍,
ഗരം മസാല പൊടി- കാല്‍ ടീസ്പൂണ്‍,
ഉപ്പ്- ആവശ്യത്തിന്,
കശുവണ്ടി- എട്ടെണ്ണം,
വെളിച്ചെണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സ്പിനാഷ് വേവിച്ച ശേഷം തണുത്ത വെള്ളത്തില്‍ മുക്കിവെ്ക്കുക. പച്ചനിറവും ഗുണവും നിലനിര്‍ത്താന്‍ ഇത് സഹായിക്കും.ഉരുളക്കിഴങ്ങും ഗ്രീന്‍പീസും വേവിക്കുക. പച്ചമുളക് ചതച്ചെടുക്കുക. പാനില്‍ കടലമാവ് ചെറുചൂടില്‍ റോസ്റ്റ് ചെയ്‌തെടുക്കുക. സ്പിനാഷ് വളരെ നേര്‍ത്ത രീതിയില്‍ അരിഞ്ഞെടുക്കുക.

സ്പിനാഷ് അരിഞ്ഞതും വേവിച്ച ഗ്രീന്‍പീസും ചേര്‍ക്കുക. ഇതിനോടൊപ്പം വേവിച്ച ഉരുളക്കിഴങ്ങും അരിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് റോസ്റ്റ് ചെയ്ത കടലമാവും ചേര്‍ക്കുക. പച്ചമുളക് ചതച്ചെടുത്തതും മസാലപ്പൊടികളും ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കണം. ഇതെല്ലാം നന്നായി ഇളക്കിച്ചേര്‍ക്കണം. തുടര്‍ന്ന വൃത്താകൃതിയില്‍ കേക്ക് രൂപത്തില്‍ പരത്തുക. അതിനുശേഷം ഫ്രൈ പാനില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതു വരെ ഫ്രൈ ചെയ്‌തെടുക്കുക. കശുവണ്ടി വെച്ച് അലങ്കരിച്ച ശേഷം പുതിന ചട്‌നിയോടൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *