25 November, 2020
ബീന്‍സ് ബീറ്റ്റൂട്ട് കാരറ്റ് തോരന്‍

ചേരുവകൾ
ബീന്‍സ് – 10 എണ്ണം
ബീറ്റ്റൂട്ട് – ഒന്നിന്റെ പകുതി
കാരറ്റ് – 1
ചുവന്നുള്ളി – 6 എണ്ണം
പച്ചമുളക് – 3 എണ്ണം
വെളുത്തുള്ളി – 2 അല്ലി
തേങ്ങ ചിരകിയത് -1 കപ്പ്
ജീരകം – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
കടുക് – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ബീന്‍സ്, ബീറ്റ്റൂട്ട്, കാരറ്റ്, ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കുക.
എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
അതിലേക്ക് മറ്റുള്ള ചേരുവകള്‍ എല്ലാം കൈ കൊണ്ട് തിരുമ്മി യോജിപ്പിച്ച ശേഷം ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ അടച്ചു വച്ചു വേവിക്കുക.
ആവശ്യമെങ്കില്‍ മാത്രം അല്പം വെള്ളം ചേര്‍ത്ത് കൊടുക്കാം.