"> പ​നീ​ർ ​ബ്രെഡ്​ റോ​ൾ​ | Malayali Kitchen
HomeRecipes പ​നീ​ർ ​ബ്രെഡ്​ റോ​ൾ​

പ​നീ​ർ ​ബ്രെഡ്​ റോ​ൾ​

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങള്‍

1. ബ്രെഡ് സ്ലൈസ്-4

2. പനീര്‍- 1/ 2 കപ്പ് പൊടിയായി എടുത്തത്

3. കാരറ്റ് ഗ്രേറ്റ് ചെയ്തത്- 1 ടേബിള്‍സ്പൂണ്‍

4. കോണ്‍ഫ്‌ളോര്‍- 3 ടേബിള്‍സ്പൂണ്‍

5. മല്ലിയില- ആവശ്യത്തിന്

6. കുരുമുളക്‌പൊടി- 1/2 ടീസ്പൂണ്‍

7. ഉപ്പ്- ആവശ്യത്തിന്

8. മുട്ട- 1

9. പാല്‍- 4 ടേബിള്‍സ്പൂണ്‍

10. ഓയില്‍- ഫ്രൈ ചെയ്യാന്‍

തയ്യാറാക്കുന്നവിധം

​ബ്രെഡ് സ്ലൈ​സ് ബ്ലെ​ൻ​ഡ​റി​ൽ ഇ​ട്ട്​ ന​ന്നാ​യി പൊ​ടി​ച്ചെ​ടു​ക്കു​ക. ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ബൗ​ളി​ൽ എ​ടു​ത്ത്​ പൊ​ടി​ച്ച ​ബ്രെഡും ചേ​ർ​ത്ത് അ​ൽ​പാ​ൽ​പം പാ​ൽ ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ക്കു​ക. ശേ​ഷം റോ​ളു​ക​ളാ​യി ഷേ​പ്പ് ചെ​യ്തെ​ടു​ക്കു​ക. ഒ​രു ബൗ​ളി​ൽ മു​ട്ട ബീ​റ്റ് ചെ​യ്യു​ക. റോ​ളു​ക​ൾ എ​ഗ്​ മി​ശ്രി​ത​ത്തി​ൽ മു​ക്കി ബ്രെ​ഡ് ക്രം​ബ്​​സി​ൽ പൊ​തി​ഞ്ഞെ​ടു​ക്കു​ക. ഇ​ത്​ ഒ​ന്നു​ കൂ​ടി റി​പ്പീ​റ്റ്​ ചെ​യ്യു​ക. പാ​നി​ൽ ഓ​യി​ൽ ചൂ​ടാ​കു​മ്പോ​ൾ ചെ​റി​യ ഫ്ല​യി​മി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കാം.

Leave a Reply

Your email address will not be published. Required fields are marked *