"> ഗോതമ്പ് ദോശ ഇങ്ങനെ ഉണ്ടാക്കിയാലോ… | Malayali Kitchen
HomeRecipes ഗോതമ്പ് ദോശ ഇങ്ങനെ ഉണ്ടാക്കിയാലോ…

ഗോതമ്പ് ദോശ ഇങ്ങനെ ഉണ്ടാക്കിയാലോ…

Posted in : Recipes on by : Sukanya Suresh

 

വേണ്ട ചേരുവകൾ…

ഗോതമ്പ് പൊടി ( ആട്ട) 2 കപ്പ്
സവാള 2 എണ്ണം
പച്ചമുളക് 3 എണ്ണം
ഇഞ്ചി 4 ടീസ്പൂൺ
മഞ്ഞൾപൊടി 1/4 ടീസ്പൂൺ
കുരുമുളക് പൊടി 1/4 ടീസ്പൂൺ
കായ പൊടി 2 നുള്ള്
ഉപ്പ്, എണ്ണ ,കടുക് പാകത്തിന്
കറിവേപ്പില 1 തണ്ട്

തയ്യാറാക്കുന്ന വിധം…

ആദ്യം ഗോതമ്പ് പൊടി , ഉപ്പ്, പാകത്തിന് വെള്ളം ഇവ ചേർത്ത് ദോശമാവിന്റെ അയവിൽ കലക്കി വയ്ക്കുക. ശേഷം സവാള , പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വയ്ക്കുക.

ശേഷം പാൻ എണ്ണ ഒഴിച്ച് ചൂടായി കഴിഞ്ഞാൽ കടുക് പൊട്ടിച്ച്, സവാള, പച്ചമുളക്, ഇഞ്ചി ഇവ ചേർത്ത് വഴറ്റുക. ( കുറച്ച് കാരറ്റ് , തേങ്ങ ഇവ കൂടി ചേർക്കാവുന്നതാണ് ഇഷ്ടമുള്ളവർക്ക്).

നന്നായി വഴന്റ് തുടങ്ങുമ്പോൾ ,മഞ്ഞൾപൊടി, കുരുമുളക് പൊടി , കായപൊടി, ലേശം ഉപ്പ് ഇവ കൂടി ചേർത്ത് ഇളക്കി നന്നായി വഴറ്റുക. നന്നായി വഴന്റ് നിറമൊക്കെ മാറി കഴിയുമ്പോൾ തീ ഓഫ് ചെയ്യുക.

ഇനി ഈ കൂട്ട് കലക്കി വച്ചിരിക്കുന്ന ഗോതമ്പ് മാവിലേക്ക് ചേർത്ത് ഇളക്കി നന്നായി മിക്സ് ചെയ്യുക. 20 മിനിറ്റ് മാവ് മാറ്റി വച്ച ശേഷം ദോശ ചുടാൻ തുടങ്ങുക. സ്പെഷ്യൽ ഗോതമ്പ് ദോശ റെഡിയായി…

Leave a Reply

Your email address will not be published. Required fields are marked *