26 November, 2020
തക്കാളി, കുരുമുളക് സൂപ്പ് ; ഒരു ഹെൽത്തി സൂപ്പ്….

വേണ്ട ചേരുവകൾ…
തക്കാളി 3 എണ്ണം
കുരുമുളക് പൊടി 2 ടീസ്പൂൺ
വെളുത്തുള്ളി 3 അല്ലി
ഇഞ്ചി ചതച്ചത് 1 കഷ്ണം
കറുവപ്പട്ട 1 ടീസ്പൂൺ
സവാള 20 ഗ്രാം
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം…
250 മില്ലി ലിറ്റർ വെള്ളത്തിൽ തക്കാളി, ഇഞ്ചി, കറുവപ്പട്ട, കുരുമുളക് പൊടി എന്നിവ ചേർത്ത് നല്ല പോലെ തിളപ്പിക്കുക. (തക്കാളി നല്ല പോലെ വേവാൻ പ്രത്യേകം ശ്രദ്ധിക്കുക). തിളപ്പിച്ച് എല്ലാം നന്നായി വെന്ത് കഴിഞ്ഞാൽ ഒന്ന് ഉടച്ചെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ, വെളുത്തുള്ളി, അരിഞ്ഞ് വച്ചിരിക്കുന്ന സവാള എന്നിവ ചേർത്ത് തവിട്ട് നിറമാകുന്നതുവരെ വറുക്കുക. ശേഷം ഇതിലേക്ക് ഉടച്ച് വച്ചിരിക്കുന്ന തക്കാളി പേസ്റ്റും ഉപ്പും ചേർക്കുക. വീണ്ടും അൽപം വെള്ളം ഒഴിച്ച് ചെറുചൂടാക്കി എടുക്കുക. തീ ഓഫ് ചെയ്ത ശേഷം അര ടീസ്പൂൺ കുരുമുളക് പൊടിയും പുതിന ഇലയും ചേർത്ത് കഴിക്കുക.