26 November, 2020
ബ്രെഡ് ഓംലെറ്റ്

വേണ്ട ചേരുവകൾ…
മുട്ട 3 എണ്ണം
പച്ച കാപ്സിക്കം 1 ടേബിൾസ്പൂൺ
മഞ്ഞനിറത്തിലുള്ള കാപ്സിക്കം 1 ടേബിൾസ്പൂൺ
ചുവന്ന കാപ്സിക്കം 1 ടേബിൾസ്പൂൺ
സവാള 1 ടേബിൾസ്പൂൺഗ്രേറ്റഡ്
മൊസറല്ല ചീസ് 1 ടേബിൾസ്പൂൺ
കുരുമുളക് പൊടി 1/4 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഓയിൽ 1/2 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാത്രത്തിൽ 3 മുട്ടകൾ ഒരുമിച്ച് അടിച്ചെടുക്കുക. ശേഷം ഉപ്പ്, കുരുമുളകു പൊടി, കാപ്സിക്കം, സവാള എന്നിവ ചേർക്കുക. വീണ്ടും നന്നായി അടിക്കുക, എന്നിട്ട് മാറ്റിവയ്ക്കുക.ബ്രെഡിന്റെ മധ്യഭാഗത്ത് ഒരു ചതുരം മുറിച്ച് മാറ്റി വയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ബ്രഷ് ചെയ്യുക.ബ്രഡിന്റെ പുറം ഭാഗം പാനിൽ വയ്ക്കുക. മുട്ടയുടെ മിക്സ് രണ്ട് ടേബിൾസ്പൂൺ ബ്രെഡിന്റെ മധ്യഭാഗത്തേക്ക് ഒഴിക്കുക.ശേഷം മൊസറല്ല ചീസ് സ്പ്രിങ്ക്ൾ ചെയ്യുക. എന്നിട്ട്, വെട്ടി മാറ്റിയ ബ്രെഡ് പീസ് വച്ച് തിരിച്ചിട്ടിട്ട് 1 മിനിറ്റ് സൈഡ് കുക്ക് ചെയ്തെടുക്കുക.