26 November, 2020
ഉഡുപ്പി ദോശയുടെ കൂടെ മധുര ചട്ട്ണിയും

ചേരുവകൾ :
പച്ചരി – 1കപ്പ് (3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് നന്നായി കഴുകിയെടുത്തത് )
തേങ്ങാപ്പാൽ -3/4 കപ്പ്
ഉപ്പ് – 1/2 ടീ സ്പൂൺ
നെയ്യ് അല്ലെങ്കിൽ എണ്ണ – 1/2 ടീ സ്പൂൺ
കുതിർത്ത പച്ചരി നെയ് പരുവത്തിൽ അരച്ചെടുക്കുക. കട്ടി കുറയ്ക്കണമെങ്കിൽ 2 ടേബിൾ സ്പൂൺ വെള്ളം ചേർക്കാം. അരച്ചെടുത്ത മാവിലേക്ക് തേങ്ങാപ്പാലും ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക. ദോശചട്ടി ചൂടാക്കി തയ്യാറാക്കി വെച്ച മാവ് ഒഴിച്ച് പരത്തി മുകളിൽ നെയ്യൊഴിച്ചു ചുട്ടെടുക്കുക.
ഇതിന്റെ കൂടെ കഴിക്കാനുള്ള മധുര ചട്ട്ണി കൂടി തയ്യാറാക്കാം. തേങ്ങ ചിരകിയത് (4 ടേബിൾ സ്പൂൺ),പനം ശർക്കര (1 ടേബിൾ സ്പൂൺ ),നെയ്യ് (1 ടീ സ്പൂൺ ) എന്നിവ നന്നായി ചേർത്തിളക്കി യോജിപ്പിച്ച് മധുര ചട്ട്ണിയുണ്ടാക്കി ദോശക്കൊപ്പം ഉപയോഗിക്കാം.