"> ചോക്‌ലെറ്റ് മെറാങ് ബ്രെഡ് പുഡിങ് | Malayali Kitchen
HomeRecipes ചോക്‌ലെറ്റ് മെറാങ് ബ്രെഡ് പുഡിങ്

ചോക്‌ലെറ്റ് മെറാങ് ബ്രെഡ് പുഡിങ്

Posted in : Recipes on by : Annie S R

1. റൊട്ടിപ്പൊടി – ഒന്നരക്കപ്പ്

പഞ്ചസാര – കാൽ കപ്പ്

2. പാൽ – ഒരു കപ്പ്

വെണ്ണ – രണ്ടു വലിയ സ്പൂൺ

കൊക്കോ പൗഡർ – ഒരു വലിയ സ്പൂൺ

3. മുട്ടമഞ്ഞ – രണ്ടു മുട്ടയുടേത്, അടിച്ചത്

4. മുട്ടവെള്ള – രണ്ടു മുട്ടയുടേത്

പഞ്ചസാര പൊടിച്ചത് – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1500Cൽ ചൂടാക്കിയിടുക.

∙ റൊട്ടിപ്പൊടിയും പഞ്ചസാരയും ഒരു ബൗളിലാക്കി വയ്‌ ക്കുക.

∙ രണ്ടാമത്തെ ചേരുവ ഒരു പാനിലാക്കി തിളപ്പിക്കുക. ഇതു ചെറുതീയിലാക്കി 10 മിനിറ്റ് വയ്ക്കണം.

∙ റൊട്ടിപ്പൊടി മിശ്രിതത്തിലേക്കു മുട്ടമഞ്ഞ ചേർത്തു ന ന്നായി അടിച്ച ശേഷം പാൽ മിശ്രിതവും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഈ മിശ്രിതം മയം പുരട്ടിയ ഡിഷിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഏകദേശം 20 മിനിറ്റ് ബേക്ക് ചെയ്യുക.

∙ മുട്ടവെള്ള അടിച്ചു പഞ്ചസാര പൊടിച്ചത് അൽപാൽപം വീതം ചേർത്ത് അഞ്ചു മിനിറ്റ് അടിക്കുക.

∙ ഈ മിശ്രിതം ബേക്ക് ചെയ്ത പുഡിങ്ങിനു മുകളിൽ നിര ത്തി വീണ്ടും അവ്നിൽ വച്ച് 1000Cൽ 10 മിനിറ്റ് ബേക്ക് െചയ്യുക. ഇളം ബ്രൗൺ നിറമാകണം.

∙ മുകളിൽ ചോക്‌ലെറ്റ് വിതറി ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *