"> സ്വീറ്റ് ആൻഡ് സവർ ഫിഷ് | Malayali Kitchen
HomeRecipes സ്വീറ്റ് ആൻഡ് സവർ ഫിഷ്

സ്വീറ്റ് ആൻഡ് സവർ ഫിഷ്

Posted in : Recipes on by : Annie S R

1. മീൻ – അര കിലോ

പുരട്ടി വയ്ക്കാൻ

2. മുട്ട വെള്ള – ഒന്ന്

കോൺഫ്ളവർ – ഒരു വലിയ സ്പൂൺ ഉപ്പ് പാകത്തിന്

സോസിന്

3.ചിക്കൻ സൂപ്പ് – ഒരു കപ്പ്

4.സോയസോസ് – ഒരു വലിയ സ്പൂൺ 5.തക്കാളി അരച്ചത് – രണ്ട് വലിയ സ്പൂൺ

6.പഞ്ചസാര – മൂന്നു വലിയ സ്പൂൺ 7.റെഡ് വൈൻ/വൈറ്റ് വൈൻ – മൂന്നു വലിയ സ്പൂൺ

8.കോൺഫ്ലവർ – ഒരു വലിയ സ്പൂൺ

9. ഇളം ബീൻസ് അരിഞ്ഞത് അല്ലെങ്കിൽ പച്ച പട്ടാണി – കാൽകപ്പ്

10.ചുവന്ന കാപ്സിക്കം അരി കളഞ്ഞു ചതുര കഷണങ്ങളായി മുറിച്ചത് – കാൽ കപ്പ്

11.ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

12.സ്പ്രിങ് അണിയൻ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

13. എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

മീൻ കഴുകിത്തുടച്ച് ഒരിഞ്ചു വലിപ്പമുള്ള സമചതുരക്കഷണങ്ങളാക്കുക.

മുട്ടവെള്ളയും കോൺഫ്ലവറും ഉപ്പും യോജിപ്പിച്ച് മീൻ കഷണങ്ങളിൽ പുരട്ടി 15 മിനിറ്റ് വയ്ക്കുക.

ഇതേ സമയം ഒരു ബൗളിൽ ചിക്കൻ സൂപ്പ്, സോയാസോസ്, തക്കാളി അരച്ചത്, വിനാഗിരി, പഞ്ചസാര എന്നിവ യോജിപ്പിക്കുക.

മറ്റൊരു ബൗളിൽ കോൺഫ്ലവർ രണ്ടു വലിയ സ്പൂൺ വെള്ളത്തിൽ കലക്കി വയ്ക്കുക.

ബീൻസ് അല്ലങ്കിൽ പച്ചപട്ടാണി തിളച്ച വെള്ളത്തിലിട്ട് ഉടൻ കോരി പച്ച വെള്ളത്തിൽ ഇട്ട് ഊറ്റിയെടുക്കുക (ബ്ലാഞ്ചു ചെയ്യുക).

എണ്ണ ചൂടാക്കി തയാറാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഇട്ടു സ്വർണ്ണ നിറത്തിൽ വറുത്തെടുക്കുക.

രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിൽ കാപ്സിക്കം ഇട്ടു നന്നായി വഴറ്റുക. പാത്രത്തിന്റെ വശങ്ങളിലേക്ക് പച്ചക്കറികൾ നീക്കിവച്ചു, നടുവിൽ സോസ് ഒഴിച്ചു തിളപ്പിക്കുക.

കോൺഫ്ളവർ ചേർത്തു കുറുകിയ ശേഷം പച്ചക്കറികൾ ചേർത്തിളക്കുക.

ഒരു പാത്രത്തിൽ മീൻ എടുത്ത്, ചൂടു സോസ് മീതെ ഒഴിച്ചു വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *