"> കോളിഫ്ളവർ അച്ചാർ | Malayali Kitchen
HomeRecipes കോളിഫ്ളവർ അച്ചാർ

കോളിഫ്ളവർ അച്ചാർ

Posted in : Recipes on by : Annie S R

1.കോളിഫ്ളവർ – ഒരു ചെറുത്

2.എണ്ണ – രണ്ടു–മൂന്നു വലിയ സ്പൂൺ

3.കടുക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

4.ഉലുവാപ്പൊടി – ഒരു ചെറിയ സ്പൂൺ

5.ചുവന്നുള്ളി – ഒരു കൈക്കുമ്പിൾ നിറയെ

വെളുത്തുള്ളി – ഒരു കൈക്കുമ്പിൾ നിറയെ

6.പച്ചമുളക് – ആറ്, ഓരോന്നും നാലായി മുറിച്ചത്

7.വിനാഗിരി – അരക്കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

കോളിഫ്ളവർ വൃത്തിയാക്കി കഴുകി, ചെറിയ പൂക്കളായി അടർത്തി വയ്ക്കുക.

എണ്ണ ചൂടാക്കി കടുകും ജീരകവും മൂപ്പിച്ച ശേഷം ഉലുവാപ്പൊടി ചേർത്തിളക്കണം.

ഇതിലേക്കു ചുവന്നുള്ളിയും വെളുത്തുള്ളിയും തൊലി കളഞ്ഞു മുഴുവനോടെയും പച്ചമുളക് അരിഞ്ഞതും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

ഇതിൽ തയാറാക്കി വച്ചിരിക്കുന്ന കോളിഫ്ളവറും ഉപ്പും ചേർത്തു വീണ്ടും ഒരു മിനിറ്റ് വഴറ്റണം. കോളിഫ്ളവർ അധികം വെന്തുപോകാതെ കരുകരുപ്പായി ഇരിക്കണം.

ഇതിലേക്കു വിനാഗിരിയും ഉപ്പും ചേർത്തിളക്കി ഒന്നു ചൂടാകുമ്പോൾ

ഉപ്പു പാകത്തിനാക്കി വാങ്ങുക.

ചൂടാറിയശേഷം കുപ്പിയിലാക്കി ഒരു ദിവസത്തിനുശേഷം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *