"> ട്യൂണപ്പീര പറ്റിച്ചത് | Malayali Kitchen
HomeRecipes ട്യൂണപ്പീര പറ്റിച്ചത്

ട്യൂണപ്പീര പറ്റിച്ചത്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

ട്യൂണ-500 ഗ്രാം (ചെറുതായി അരിഞ്ഞത് )
തേങ്ങ ചിരവിയത് -അര മുറി
വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂണ്‍
കുടംപുളി-രണ്ട് കഷ്ണം
ചുവന്ന ഉള്ളി /ചെറിയ ഉള്ളി – രണ്ടെണ്ണം
പച്ചമുളക് -4 എണ്ണം (എരിവ് നോക്കിയിട്ട് )
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
ഇഞ്ചി-ഒറു ചെറിയ കഷ്ണം
വെള്ളം -ചെറിയ കപ്പിന്റെ കാല്‍ഭാഗം

പാചകം

ആദ്യം തേങ്ങ,ഇഞ്ചി,ചുവന്നുള്ളി,പച്ചമുളക് ചേര്‍ത്ത് ചതച്ചുവെക്കുക. കഴുകി വൃത്തിയാക്കിയ ട്യൂണയുടെ കഷ്ണങ്ങളും ചേരുവകളും കുടംപുളിയും മഞ്ഞള്‍പ്പൊടിയും ചട്ടിയില്‍ വെള്ളമൊഴിച്ച് അടച്ച് വെച്ച് വേവിക്കുക. നന്നായി വെന്ത് വെള്ളം വറ്റികഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് ഇറക്കിയ ശേഷം വെളിച്ചെണ്ണയും കറിവേപ്പിലയും ഒഴിച്ച് മൂടിവെക്കുക. നേരിയ ചൂടോടെ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *