26 November, 2020
വറുത്ത നാരങ്ങാ അച്ചാർ

ചേരുവകൾ :
1.ചെറുനാരങ്ങ-750 ഗ്രാം
2.കായം പൊടി -1/2 ടേബിൾ സ്പൂൺ
3.മുളക് പൊടി -2 ടേബിൾ സ്പൂൺ (വേണമെങ്കിൽ കാശ്മീരി &സാധാ മുളക് പൊടി മിക്സ് ചെയ്തു എടുക്കാം )
4.ഉലുവ പൊടി -3/4 ടേബിൾ സ്പൂൺ
5.നല്ലെണ്ണ (നാരങ്ങ വറാക്കാൻ )-3ടേബിൾ സ്പൂൺ
6.നല്ലെണ്ണ -4ടേബിൾ സ്പൂൺ
7.വെളുത്തുള്ളി -ആവശ്യത്തിന്
8.ഉപ്പ്
തയ്യാറാക്കുന്ന വിധം :
നാരങ്ങ നന്നായി കഴുകി ഒരു കോട്ടൺ വെളുത്ത തുണി കൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ നന്നായി തുടക്കുക. അതിനു ശേഷം ചെറിയ കോലോ അല്ലെങ്കിൽ പപ്പടം കോലോ വച്ചു ഓരോന്നിലായ് ചെറിയ തുള ഇടുക.ഒരു പരന്ന പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി നാരങ്ങ ഇട്ട് താഴ്ന്ന തീയിൽ വറക്കുക. നാരങ്ങ കളർ ഒക്കെ മാറി നല്ല സോഫ്റ്റ് ആകുന്ന വരെ വറക്കണം.അതിനു ശേഷം തണുത്തു കഴിഞ്ഞാൽ നാരങ്ങ യുടെ മുകളിൽ വരുന്ന കളർ പോകാനായിട്ട് വീണ്ടും ഒന്ന് കൂടി തുടച്ചെടുക്കണം. എന്നിട്ട് ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചെടുത്തു അതിലേക്കു ആവശ്യത്തിന് ഉപ്പ്, കായം പൊടി ചേർത്ത് ഇളക്കണം. വേറെ ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി തീ അണക്കുക. അതിലേക്കു മുളക് പൊടി, ഉലുവ പൊടി, വെളുത്തുള്ളി എന്നിവ ഇട്ട് ഇളക്കുക. അതിനു ശേഷം നാരങ്ങ കഷ്ണത്തിലേക്കു ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കാം. തണുത്ത ശേഷം മാത്രം നല്ല വായു കടക്കാത്ത പാത്രത്തിൽ ആക്കി വക്കാം.