"> കുമ്പളങ്ങയുടെ തൊണ്ട് കൊണ്ട് അടിപൊളി തോരൻ | Malayali Kitchen
HomeRecipes കുമ്പളങ്ങയുടെ തൊണ്ട് കൊണ്ട് അടിപൊളി തോരൻ

കുമ്പളങ്ങയുടെ തൊണ്ട് കൊണ്ട് അടിപൊളി തോരൻ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

1.കുമ്പളങ്ങയുടെ തൊണ്ട് (കഷ്ണങ്ങൾ ആക്കിയത് ) – ഒരു ബൗൾ
2.സവാള – 1 ചെറുത്
3.ചുവന്നുള്ളി -6 എണ്ണം
4.വെളുത്തുള്ളി -6 എണ്ണം
5. പച്ചമുളക് -3 എണ്ണം
6.കറിവേപ്പില – 2 തണ്ട്
7.തേങ്ങ ചിരകിയത് – 4 ടേബിൾസ്പൂൺ
8.വെളിച്ചെണ്ണ -2 ടേബിൾസ്പൂൺ
9. ഉപ്പ് -1/2 ടേബിൾസ്പൂൺ
10.മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
11. വറ്റൽമുളക് പൊടിച്ചത് -1/2 ടേബിൾസ്പൂൺ
12. വെള്ളം – 1/2 ഗ്ലാസ്

തയാറാക്കുന്ന വിധം

∙ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ച ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർക്കുക.
∙ ഇതെല്ലാം മൂത്ത് വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു മൂപ്പിക്കുക.
∙ ശേഷം ഇതിലേക്ക് സവാള പൊടിയായി അരിഞ്ഞത് ചേർത്തു ചെറിയ തീയിൽ 5 മിനിറ്റ് മൂടി വെച്ചു വേവിക്കുക.
∙ 5 മിനിറ്റിന് ശേഷം അരിഞ്ഞു വെച്ച കുമ്പളങ്ങ തൊണ്ട് ചേർത്തു നന്നായി ഇളക്കി ചെറുതീയിൽ മൂടി വെക്കുക.
∙∙ ഇടക്കിടെ ഇളക്കി കൊടുക്കണം.
∙ 10 മിനിറ്റിന് ശേഷം അര ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി ഇളക്കി വീണ്ടും മൂടിവയ്ക്കുക.
∙ 10 മിനിറ്റിന് ശേഷം തുറന്ന് വലിയ തീയിൽ വെച്ചു ഇളക്കുക.
∙ ഇതിലേക്ക് തേങ്ങ ചേർത്തു നല്ല പോലെ ഇളക്കി വാങ്ങി വയ്ക്കാം

Leave a Reply

Your email address will not be published. Required fields are marked *