"> പുളിയും എരിവുമുള്ള തൈര് കറി | Malayali Kitchen
HomeRecipes പുളിയും എരിവുമുള്ള തൈര് കറി

പുളിയും എരിവുമുള്ള തൈര് കറി

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

തൈര് – 2 കപ്പ്
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 4 അല്ലി
ചെറിയ ഉള്ളി – 5 എണ്ണം
സവാള – 1 എണ്ണം
തക്കാളി – 2 എണ്ണം
പച്ചമുളക് – 5 എണ്ണം
മുളകുപൊടി – 1സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
വെളിച്ചെണ്ണ, കടുക്, വറ്റൽമുളക്, കറിവേപ്പില, ഉപ്പ്, വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കുറച്ച് വെള്ളവും ഉപ്പും തൈരിൽ ചേർത്ത് കട്ടകൾ ഉടച്ച് കലക്കി വയ്ക്കുക.
ഇനി ചൂടായ ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും ചേർക്കാം. ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, സവാള, 1 തക്കാളി, പച്ചമുളക് എന്നിവ ചെറുതാക്കി അരിഞ്ഞത് ഓരോന്നായി ചേർത്ത് വഴറ്റുക.
അധികം വേവുന്നതിനു മുൻപ് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുറച്ച് വെള്ളവും ഇതിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഒരു തക്കാളി നാലഞ്ചു കഷ്ണമാക്കിയതും ആവശ്യത്തിന് ഉപ്പുംചേർത്ത് യോജിപ്പിച്ച് മൂടിവയ്ക്കുക.
ചൂടാറിയാൽ അതിലേക്ക് തൈര് ഒഴിച്ച് കൊടുക്കാം.
അവസാനം മറ്റൊരു ചീനച്ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റൽമുളകും ചേർത്ത് തൈര്കറിയിലേക്ക് ഒഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *