"> ഒരു സിംപിൾ ഓട്സ് പുട്ട് | Malayali Kitchen
HomeRecipes ഒരു സിംപിൾ ഓട്സ് പുട്ട്

ഒരു സിംപിൾ ഓട്സ് പുട്ട്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

ഓട്സ്- രണ്ട് കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
കാരറ്റ് ഗ്രേറ്റ് ചെയ്തത് – 2 എണ്ണം

തയാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഓട്സ് അഞ്ചുമിനിറ്റ് വറുത്തെടുക്കണം. ചെറിയ തീയിൽ വേണം വറുക്കാൻ.
ചൂടാറിയശേഷം പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് ഇളക്കുക. വെള്ളം കുറേശ്ശേ ചേർത്ത് നനച്ച് എടുക്കാം.
നനച്ച പൊടി 10 മിനിറ്റ് വച്ചതിനുശേഷം മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കണം. ഇങ്ങനെ ചെയ്താൽ പുട്ട് നല്ല സോഫ്റ്റായി വരും.
ഒരു പുട്ടുകുറ്റിയിൽ ഗ്രേറ്റ് ചെയ്ത കാരറ്റ് ഇട്ടു അതിനു മുകളിൽ പുട്ട് പൊടി ഇട്ടു ആവിയിൽ വേവിച്ചെടുക്കാം

Leave a Reply

Your email address will not be published. Required fields are marked *