"> ഷാഹി തുക്ക്ഡ | Malayali Kitchen
HomeRecipes ഷാഹി തുക്ക്ഡ

ഷാഹി തുക്ക്ഡ

Posted in : Recipes on by : Annie S R

1. ബ്രെഡ് – നാലു സ്ലൈസ്

2. നെയ്യ് – പാകത്തിന്

3. പാൽ – മുക്കാൽ കപ്പ്

പഞ്ചസാര – മൂന്നു–നാലു വലിയ സ്പൂൺ

4. സ്വീറ്റ് ഖോവ – പാകത്തിന്

5. തിക്ക് ക്രീം – നാലു വലിയ സ്പൂൺ

6. ബദാം, പിസ്ത എന്നിവ കനം കുറച്ചരിഞ്ഞതും ഏതാനും നാരു കുങ്കുമപ്പൂവും – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ബ്രെഡിന്റെ നാലരികും കളഞ്ഞു കോണോടു കോൺ മുറിച്ചു ത്രികോണാകൃതിയിലാക്കുക.

∙ പാനില്‍ നെയ്യ് ചൂടാക്കി ബ്രെഡ് ചേർത്തു വറുത്തു കോരുക.

∙ പാലും പഞ്ചസാരയും യോജിപ്പിച്ചു തിളപ്പിച്ച ശേഷം ചൂടാറാൻ മാറ്റിവയ്ക്കുക.

∙ ഇനി ഓരോ സ്ലൈസും ചൂടാറിയ പാലി‍ൽ മുക്കിയെടുത്തു വിളമ്പാനുള്ള പ്ലേറ്റിൽ നിരത്തണം.

∙ ഇതിനു മുകളിൽ ഖോവ ഗ്രേറ്റ് ചെയ്തതു വിതറുക.

∙ ക്രീം നന്നായി അടിച്ചത് ഓരോ സ്ലൈസിനു മുകളിലും വച്ച് ആറാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *