"> കൂവ ഫ്രൂട്ട് മോജോ | Malayali Kitchen
HomeRecipes കൂവ ഫ്രൂട്ട് മോജോ

കൂവ ഫ്രൂട്ട് മോജോ

Posted in : Recipes on by : Annie S R

1.കൂവപ്പൊടി – നാലു വലിയ സ്പൂൺ

പാൽ – ഒന്നരക്കപ്പ്

പഞ്ചസാര – പാകത്തിന്

2.റോബസ്റ്റ – ഒന്ന്

കിവി – ഒന്ന്

3.ഡൈജസ്‌റ്റീവ് ബിസ്കറ്റ് പൊടിച്ചത് – രണ്ടു വലിയ സ്പൂൺ

4.ചെറി ഏപ്രിക്കോട്ട് അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

5.കശുവണ്ടിപ്പരിപ്പും പിസ്തയും അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

6.കണ്ടൻസ്ഡ് മിൽക്ക് – രണ്ടു വലിയ സ്പൂൺ

7.ചോക്‌ലേറ്റ് – ഒരു ചെറിയ കഷണം, ഗ്രേറ്റ് ചെയ്തത്

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പത്തു വച്ചു തിളപ്പിച്ചു കുറുക്കി വാങ്ങുക. ചൂടാറിയശേഷം പരന്ന പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

റോ‌ബസ്റ്റയും കിവിയും തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി വയ്ക്കണം.

വിളമ്പാനുള്ള ഗ്ലാസിലോ ബൗളിലോ ബിസ്കറ്റ് പൊടിച്ചതു നിരത്തി അതിനു മുകളിൽ സെറ്റായ പുഡിങ് മുറിച്ചതിട്ട് അതിനു മുകളിൽ കിവിയും ഡ്രൈഫ്രൂട്ട്സും പഴവും നിരത്തുക.

ഗ്ലാസിന്റെ സൈഡിലൂടെ കണ്ടൻസ്ഡ് മിൽക്ക് മെല്ലേ ഒഴിച്ചു കൊടുക്കണം.

‌ഏറ്റവും മുകളിൽ ചോക്‌ലേറ്റ് ഗ്രേറ്റ് ചെയ്തതും വിതറി തണുപ്പിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *