"> ഗ്രിൽഡ് ചിക്കൻ സാലഡ് | Malayali Kitchen
HomeRecipes ഗ്രിൽഡ് ചിക്കൻ സാലഡ്

ഗ്രിൽഡ് ചിക്കൻ സാലഡ്

Posted in : Recipes on by : Annie S R

1.ചിക്കൻ ബ്രെസ്‌റ്റ് – ഒന്ന്

2.നാരങ്ങാനീര് – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ

ഡ്രസിങ്ങിന്

4.പൈനാപ്പിൾ ജ്യൂസ് – അരക്കപ്പ്

ഓറഞ്ചു ജ്യൂസ് – മുക്കാൽ കപ്പ്

5.തേൻ – ഒന്നര ചെറിയ സ്പൂൺ

ഒലിവ് ഓയിൽ – ഒന്നര ചെറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒന്നു–രണ്ടു ചെറിയ സ്പൂൺ

ഉപ്പ്-പാകത്തിന്

പാഴ്സ്‌ലി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ചിക്കൻ ബ്രസ്‌റ്റ് നന്നായി ചുറ്റിക കൊണ്ട് അടിച്ചു പരത്തി, രണ്ടാമത്തെ ചേരുവ പുരട്ടി, ഒലിവ് ഓയിൽ പുരട്ടിയ തവയിലിട്ടു ഗ്രിൽ ചെയ്തെടുക്കുക.

പൈനാപ്പിൾ ജ്യൂസും ഓറഞ്ച് ജ്യൂസും യോജിപ്പിച്ച് ചെറുതീയിൽ വച്ചു വറ്റിച്ചു പകുതിയാക്കുക. കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയശേഷം അഞ്ചാമത്തെ ചേരുവയും യോജിപ്പിച്ചു സോസ‍് തയാറാക്കണം.

തയാറാക്കിയ സോസ്, ഗ്രിൽ ചെയ്ത ചിക്കൻ ബ്രസ്‌റ്റിനു മുകളിൽ ഒഴിച്ചു വേവിച്ച പച്ചക്കറികൾക്കൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *