27 November, 2020
ഒനിയൻ റൈസ്

ചേരുവകൾ
ചോറ്:വേവിച്ചത്
സവാള:2
ഇഞ്ചി:ഒരു ചെറിയ കഷ്ണം.
വെളുത്തുള്ളി:4
പച്ചമുളക്:2
മഞ്ഞൾപ്പൊടി:1/4ടീസ്പൂൺ
മുളക്പൊടി:1ടീസ്പൂൺ
മല്ലിപ്പൊടി:1/2ടീസ്പൂൺ
മല്ലിയില.
കടുക്:1ടീസ്പൂൺ
മുളക്:2
നാരങ്ങ:
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് വറുത്തു ഇട്ടതിനു ശേഷം ഇഞ്ചി, സവാള, വെളുത്തുള്ളി എല്ലാം ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. പൊടികൾ ചേർക്കുക. എല്ലാം വഴന്നു വന്നതിനു ശേഷം ചോറ് ചേർക്കുക. ഒരു നാരങ്ങയുടെ നീര് ഒഴിക്കുക. എല്ലാം കൂടി മിക്സ് ചെയ്തതിനു ശേഷം മല്ലിയില ഇട്ടു വാങ്ങുക.