"> സ്പിനച്ച് സാൻവിച്ച് | Malayali Kitchen
HomeRecipes സ്പിനച്ച് സാൻവിച്ച്

സ്പിനച്ച് സാൻവിച്ച്

Posted in : Recipes on by : Annie S R

1.ചീരയില കഴുകി തുടച്ചുണക്കി നന്നായി പിഴിഞ്ഞ് ഉണക്കിയത് – ഒരു കപ്പ്

പാർമെസൻ ചീസ് – ഒരു കപ്പ്

രാമതുളസിയില – കാൽ കപ്പ്

വെളുത്തുള്ളി – രണ്ട്–മൂന്ന് അല്ലി

2.ഒലിവ് ഓയിൽ – നാലു വലിയ സ്പൂൺ

നാരങ്ങാനീര് – പാകത്തിന്

3.റൊട്ടി – ആവശ്യത്തിന് അനുസരിച്ച്

പാകം ചെയ്യുന്ന വിധം

ചീരയിലയും ചീസും രാമതുളസിയിലയും വെളുത്തുള്ളിയും യോജിപ്പിച്ചു മിക്സിയിൽ നന്നായി അടിക്കുക. നന്നായി അരഞ്ഞശേഷം ബൗളിലേക്ക് മാറ്റി ഒലിവ് ഓയിൽ മെല്ലേ ഒഴിക്കുക.

മിശ്രിതം തുടരെയിളക്കിക്കൊണ്ട് നൂലു പോലെ വേണം ഒലിവ് ഓയിൽ ചേർക്കാൻ. മിശ്രിതം നന്നായി കുറുകിയിരിക്കണം.

ഇതിലേക്കു നാരങ്ങാനീരും ചേർത്തിളക്കിയ ശേഷം ഫ്രിഡ്ജിൽ വയ്ക്കുക.

റൊട്ടി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് അതിനു മുകളിൽ ചീരയില മിശ്രിതം പുരട്ടി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *