"> ട്യൂണ സാലഡ് | Malayali Kitchen
HomeRecipes ട്യൂണ സാലഡ്

ട്യൂണ സാലഡ്

Posted in : Recipes on by : Annie S R

1.വെണ്ണ – ഒന്നര വലിയ സ്പൂൺ

2.കടുക് – മുക്കാൽ ചെറിയ സ്പൂൺ

3.വറ്റൽമുളകു ചതച്ചത് – ഒന്നര ചെറിയ സ്പൂൺ

മസ്‌റ്റേർഡ് പേസ്റ്റ് – അര ചെറിയ സ്പൂൺ

4.റെഡ് വൈൻ– 30 മില്ലി

5.ഫ്രെഷ് ക്രീം – 100 മില്ലി

6.ഉപ്പ് – പാകത്തിന്

7.ടിന്നിൽ കിട്ടുന്ന പ്ലെയിൻ ട്യൂണ – അരക്കപ്പ്

കാരറ്റ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

കാബേജ് പൊടിയായി അരിഞ്ഞത് – അരക്കപ്പ്

അവക്കാഡോയുടെ ദശാ പൊടിയായി അരിഞ്ഞത് – അരക്കപ്പ്

കാപ്സിക്കം ചെറുതായി അരിഞ്ഞത് – അരക്കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – ഒന്നു–രണ്ടു വലിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ചീസ് സ്ലൈസ് – അഞ്ച്

പാകം ചെയ്യുന്ന വിധം

വെണ്ണ ചൂടാക്കി ഇടത്തരം തീയിലാക്കി, കടുകിട്ടു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.

ഇതിലേക്ക് വൈൻ ചേർത്ത് ഒരു ലൈറ്റ്സോസ് തയാറാക്കുക. ഇതിൽ ഫ്രെഷ് ക്രീം ചേർത്തു കുറുക്കണം. പാകത്തിന് ഉപ്പും ചേർത്തു വാങ്ങി ചൂടാറാൻ വയ്ക്കുക.

ഏഴാമത്തെ ചേരുവ യോജിപ്പിച്ച്, അതിലേക്ക‌ു ചൂടാറിയ സോസ് മിശ്രിതം ചേർത്തു ചതുരക്കഷണങ്ങളാക്കുക.

ഇതിന്റെ ഓരോ വശവും ചീസ് സ്ലൈസ് കൊണ്ടു മൂടണം.

Leave a Reply

Your email address will not be published. Required fields are marked *